തലപൊക്കി വീണ്ടും യുകെയുടെ പണപ്പെരുപ്പം; മാര്‍ച്ച് മാസത്തിന് ശേഷം ഉയര്‍ന്ന നിലയില്‍; കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ വേദന അറിയും; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനവും തിരിച്ചടി

തലപൊക്കി വീണ്ടും യുകെയുടെ പണപ്പെരുപ്പം; മാര്‍ച്ച് മാസത്തിന് ശേഷം ഉയര്‍ന്ന നിലയില്‍; കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ വേദന അറിയും; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനവും തിരിച്ചടി
യുകെയുടെ പണപ്പെരുപ്പ നിരക്ക് 2.9 ശതമാനമായി വര്‍ദ്ധിച്ചു. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.

ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും വില വിവരം പരിശോധിക്കുന്ന പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ നേരിടുന്ന ബജറ്റ് കടുപ്പവും വ്യക്തമാക്കുന്നു. ജൂണ്‍ മാസം വരെയുള്ള 12 മാസങ്ങളില്‍ 2.6 ശതമാനത്തിലായിരുന്ന നിരക്ക് ജൂലൈയില്‍ 2.9 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. ഈ വര്‍ഷം 3 ശതമാം വരെയെങ്കിലും എത്തുമെന്നാണ് കരുതുന്നത്. ഗ്യാസ് വില വര്‍ദ്ധന മൂലം എനര്‍ജി പ്രൈസ് ക്യാപ്പില്‍ വന്ന മാറ്റമാണ് പ്രധാന വിഷയമെന്ന് ഒഎന്‍എസ് പറഞ്ഞു. നാല് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഗ്യാസ് വില വര്‍ദ്ധനവാണ് ഇപ്പോള്‍ നേരിട്ടത്.

കഴിഞ്ഞ മാസം എനര്‍ജി ബില്ലുകള്‍ 13 ശതമാനമാണ് ഉയര്‍ന്നത്. ഓഫ്‌ജെം പ്രൈസ് ക്യാപ്പ് 221 പൗണ്ട് വര്‍ദ്ധിപ്പിച്ച് പ്രതിവര്‍ഷം 1862 പൗണ്ടായി ക്യാപ്പ് ഉയര്‍ത്തി. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനാല്‍ ഗ്രോസറി, ഹൗസിംഗ് ബില്ലുകളും വേഗത്തില്‍ ഉയരുകയാണെന്ന് വ്യക്തമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ പലിശ വര്‍ദ്ധിപ്പിച്ചാല്‍ അത് മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയരാന്‍ ഇടയാക്കും.

Other News in this category



4malayalees Recommends