'സത്യത്തില്‍ എനിക്കിത് തുടരാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല, വളരെക്കാലത്തിന് ശേഷം എന്റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായി തോന്നുന്നു'; ജീവയുമായി പിരിഞ്ഞതില്‍ അപര്‍ണ

'സത്യത്തില്‍ എനിക്കിത് തുടരാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല, വളരെക്കാലത്തിന് ശേഷം എന്റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായി തോന്നുന്നു'; ജീവയുമായി പിരിഞ്ഞതില്‍ അപര്‍ണ
11 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ച് മോഡലും അവതാരകയുമായ അപര്‍ണ തോമസ്. തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കി ജീവ ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് അപര്‍ണയും നിലപാട് വ്യക്തമാക്കിയത്. ''ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്'' എന്ന തലക്കെട്ടിലാണ് അപര്‍ണയുടെ കുറിപ്പ്.

തന്റെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ അറിയാന്‍ നിരവധി പേര്‍ കാത്തിരിക്കുകയാണെന്ന് അറിയാമെന്നും അതുകൊണ്ടാണ് നേരിട്ട് പ്രതികരിക്കുന്നതെന്നും അപര്‍ണ പറഞ്ഞു. വിവാഹബന്ധം അവസാനിച്ചെന്നും ഇത് തുടരാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നെന്നും അവര്‍ വ്യക്തമാക്കി. തീരുമാനം ഇരുവര്‍ക്കും എളുപ്പമായിരുന്നില്ലെങ്കിലും, സ്വന്തം ജീവിതത്തിനായി തനിക്ക് ഈ തീരുമാനമെടുക്കേണ്ടി വന്നുവെന്നും അപര്‍ണ കുറിച്ചു.

ഇപ്പോള്‍ താന്‍ സമാധാനത്തിലും സന്തോഷത്തിലുമാണെന്നും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും ഏറെക്കാലത്തിന് ശേഷം മനസ്സിലെ ഭാരം കുറഞ്ഞതായും അപര്‍ണ പറഞ്ഞു. വേര്‍പിരിയലിന്റെ കാരണങ്ങള്‍ വിശദീകരിക്കാനോ വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നുപറയാനോ താല്‍പര്യമില്ലെന്നും, മുന്നോട്ട് സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി.

തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും വ്യക്തിപരമായ ഇടം നല്‍കണമെന്നും ആരാധകരോടും പൊതുസമൂഹത്തോടും അപര്‍ണ അഭ്യര്‍ഥിച്ചു. 2015 ഓഗസ്റ്റ് 24നായിരുന്നു ജീവയുടെയും അപര്‍ണയുടെയും വിവാഹം. വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് ആരാധകരിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയ്ക്കും സങ്കടത്തിനും ഇടയാക്കി. വേര്‍പിരിയലിന്റെ കാരണം വ്യക്തിപരമാണെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends