യുഎഇയിലെ പൊതു സ്‌കൂളുകളില്‍ രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല

യുഎഇയിലെ പൊതു സ്‌കൂളുകളില്‍ രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല
യുഎഇയിലെ പൊതു സ്‌കൂളുകളില്‍ രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയ സ്‌കീമും പ്രഖ്യാപിച്ചു. സ്‌കൂളുകളിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്

പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കെ ജി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ഒഴിവാക്കും. കുട്ടികളുടെ മാനസിക-ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ വിശ്രമത്തിനും കളികള്‍ക്കും വേണ്ട സമയമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടുംബാംഗങ്ങളുമൊത്തുള്ള സമയത്തിനും വായനയ്ക്കും കൂടുതല്‍ അവസരം ഒരുക്കുയും ലക്ഷ്യമിടുന്നുണ്ട്. കുട്ടികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പഠനത്തിന്റെ പ്രധാന ഭാഗം സ്‌കൂളുകളില്‍ അധ്യാപകര്‍ പൂര്‍ത്തിയാക്കണം. സൈദ്ധാന്തിക പഠനരീതിയില്‍ നിന്ന് മാറി നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്ക് മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അല്‍ അമിരി അറിയിച്ചു.

Other News in this category



4malayalees Recommends