സൊഹ്‌റാന്‍ മംദാനിക്ക് രാഖി കെട്ടി സ്ത്രീ; ഇന്ത്യക്കാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ന്യൂയോര്‍ക്ക് മേയര്‍

സൊഹ്‌റാന്‍ മംദാനിക്ക് രാഖി കെട്ടി സ്ത്രീ; ഇന്ത്യക്കാര്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ന്യൂയോര്‍ക്ക് മേയര്‍
ഇന്ത്യന്‍ സമൂഹത്തോടൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കമ്മ്യൂണിറ്റി സെന്ററായ ഇന്ത്യാഹോമിലാണ് സൊഹ്‌റാന്‍ മംദാനി രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഒരു നൂല്‍ കൊണ്ട് പരസ്പരം പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഒപ്പംനില്‍ക്കാനുമുള്ള ശക്തമായ വാഗ്ദാനത്തിന്റെ പ്രതീകമാണ് രക്ഷാബന്ധനെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ഇന്ത്യക്കാരിയായ സ്ത്രീ സൊഹ്‌റാന്‍ മംദാനിക്ക് രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് മംദാനി പറഞ്ഞത് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ശനിയാഴ്ച മാന്‍ഹാട്ടനില്‍ നടക്കുന്ന പരിപാടിക്കെതിരെയാണ് ന്യൂയോര്‍ക്ക് മേയര്‍ രംഗത്തെത്തിയത്. ആര്‍എസ്എസ് മേധാവി പങ്കെടുക്കുന്ന പരിപാടി റദ്ദാക്കുമോ എന്ന ചോദ്യത്തിന് താന്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍, ഒരു സ്വകാര്യ പരിപാടി റദ്ദാക്കുന്നതില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അധികാരമുണ്ടോ എന്നത് തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Other News in this category



4malayalees Recommends