നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 688 ആയി ഉയര്‍ന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 688 ആയി ഉയര്‍ന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 688 ആയി ഉയര്‍ന്നു. കാണാതായ ഇന്ത്യക്കാരില്‍ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേര്‍ നേപ്പാള്‍ അതിര്‍ത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാര്‍ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം.

കരസേനയില്‍ നിന്നുള്ള കൂടുതല്‍ തുരങ്ക വിദഗ്ധര്‍ നേപ്പാളിലെ രക്ഷാദൗത്യത്തില്‍ പങ്കുചേരും. ഫോറന്‍സിക് വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘവും നേപ്പാളില്‍ എത്തി. ഒരു ബെയ്‌ലി പാലത്തിനുള്ള ഉപകരണങ്ങള്‍ ഇന്ത്യ നേപ്പാളില്‍ എത്തിച്ചു. ഏഴ് പാലങ്ങള്‍ക്ക് കൂടിയുള്ള ഉപകരണങ്ങള്‍ ഉടന്‍ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും പുതിയ വിവരങ്ങളില്ല.

Other News in this category



4malayalees Recommends