ക്ലാസില്‍ അടങ്ങിയിരുന്നില്ല', മൂന്നാം ക്ലാസുകാരനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് അധ്യാപിക, കണ്ണിനും ചെവിക്കും ഗുരുതര പരിക്ക്

ക്ലാസില്‍ അടങ്ങിയിരുന്നില്ല', മൂന്നാം ക്ലാസുകാരനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് അധ്യാപിക, കണ്ണിനും ചെവിക്കും ഗുരുതര പരിക്ക്
ക്ലാസില്‍ അടങ്ങിയിരുന്നില്ല. മൂന്ന് വയസുകാരനെ കസേരയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് പ്ലേ സ്‌കൂള്‍ അധ്യാപകര്‍. അടിയേറ്റ് കര്‍ണപുടത്തിനും കണ്ണിനും തകരാറ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ രക്ഷിതാവില്‍ നിന്ന് പണം ഈടാക്കി സ്‌കൂള്‍ അധികൃതര്‍. ഡല്‍ഹിയിലെ സഫാറാബാദിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വയസുകാരന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കമാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ചുമത്തിയത്. ഓഗസ്റ്റ് 18നാണ് കണ്ണുകളും ചെവിയും നീരു വന്ന നിലയില്‍ കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തുന്നത്. കുട്ടി ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെയാണ് മാതാപിതാക്കള്‍ മൂന്ന് വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി ക്രൂരമായ ആക്രമണം നേരിട്ടിരുന്നുവെന്ന് വ്യക്തമാവുന്നത്. കുട്ടിയുടെ ചെവികളിലും നീര്‍ക്കെട്ടുണ്ടായിരുന്നു. തുടര്‍ച്ചയായി അടിക്കുകയും ചെവിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതാണ് പരിക്കിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

സ്‌കൂളില്‍ കുട്ടിക്ക് നേരിട്ട മര്‍ദ്ദനം അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ 1500 രൂപയാണ് ഫീസായി അധികൃതര്‍ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 16, 17, 18 ദിവസങ്ങളിലും കുട്ടി മര്‍ദ്ദനത്തിനിരയായെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ബെല്‍റ്റിന് സമാനമായ വസ്തു ഉപയോഗിച്ച് കൈകള്‍ അനക്കാന്‍ പോലും ആവാത്ത നിലയില്‍ ആയിരുന്നു കെട്ടിയിട്ടിരുന്നത്. കസേരയിലിരുന്ന കുട്ടിയെ അധ്യാപിക കസേരയോടെ ചവിട്ടി ത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ലാസില്‍ കുട്ടി അടങ്ങി ഇരിക്കാത്തത് മൂലമായിരുന്ന ക്രൂരമായ ശിക്ഷാ നടപടികള്‍.

Other News in this category



4malayalees Recommends