ശരിയായ സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും ; ദിവ്യാ ഉണ്ണി

ശരിയായ സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും ; ദിവ്യാ ഉണ്ണി
ചെറുപ്പത്തില്‍ പഠനവും നൃത്തവും അഭിനയവും ഒരേപോലെ കൊണ്ടുനടന്ന ദിവ്യാ ഉണ്ണി, വിവാഹശേഷമാണ് സിനിമയില്‍നിന്ന് ഇടവേളയെടുത്തത്. ഒരു അധ്യാപികയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങള്‍ വന്നതോടെ അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ തനിക്കായുള്ള തടസ്സങ്ങളും, വരുംനാളുകളില്‍ നല്ല കഥകള്‍ വന്നാല്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പങ്കുവെക്കുകയാണ് താരം.

'ചെറുപ്പത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍, അമ്മ പറഞ്ഞത് പഠിക്കണം, എന്നാല്‍ മാത്രമേ അഭിനയത്തിലേക്ക് വിടൂ എന്നാണ്. നൃത്താദ്യാപകന്‍, പ്രാക്ടീസ് ചെയ്താലേ സ്റ്റേജില്‍ കയറ്റൂ എന്നും പറഞ്ഞു. അതോടെ ഡാന്‍സും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ ആളാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അത്രയും കൃത്യതയോടെ എല്ലാം കൊണ്ടു പോകാന്‍ സാധിച്ചില്ല.

എന്നാല്‍ വിവാഹത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചതോടെ അധ്യാപികയെന്ന നിലയില്‍ ക്ലാസുകള്‍ മുടക്കാന്‍ കഴിയാത്ത അവസ്ഥയായി. അമ്മയെന്ന ഉത്തരവാദിത്തം കൂടി വന്നതോടെ അഭിനയത്തില്‍ സജീവമാകാന്‍ സാധിച്ചില്ല. ആഗ്രഹമുണ്ടായിട്ടും താന്‍ കാരണം ഒരു സിനിമയുടെ ക്രൂവിനും ബുദ്ധിമുട്ടുണ്ടാകരുത് എന്നതിനാലാണ് പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാതിരുന്നത്.

ഇടക്കാലത്തുണ്ടായ ഒരു സംഭവവും താരം പങ്കുവെച്ചു. ഒരു കോഴ്സിന്റെ പരീക്ഷയ്ക്കായി നാല് ദിവസം മുന്‍പ് നാട്ടിലെത്താനും തുടര്‍ന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കാനും പദ്ധതിയിട്ടിരുന്നെങ്കിലും, കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുര്‍ക്കി വിമാനത്താവളത്തില്‍ രണ്ട് ദിവസം കുടുങ്ങിപ്പോവുകയായിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാനും സാധിച്ചില്ല. അതിന് ശേഷം വേറൊരു കമ്മിറ്റ്മെന്റ് ഏറ്റെടുക്കാന്‍ എനിക്ക് മാനസികമായി തോന്നിയില്ല. ഒരുപക്ഷേ ഇതൊക്കെ എന്റെ മുടന്തന്‍ ന്യായങ്ങളാവാം, എനിക്കങ്ങനെ തോന്നാറുണ്ട്. പക്ഷേ ശരിയായ സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും. കഥകള്‍ കേള്‍ക്കുന്നുണ്ട്; ദിവ്യ ഉണ്ണി പറഞ്ഞു.

Other News in this category



4malayalees Recommends