മാലിന്യം നിക്ഷേപിക്കുന്ന ബിന്നില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം ; പൊലീസ് അന്വേഷണം തുടങ്ങി

മാലിന്യം നിക്ഷേപിക്കുന്ന ബിന്നില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം ; പൊലീസ് അന്വേഷണം തുടങ്ങി
സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയായ ഓബേണില്‍ മാലിന്യപ്പെട്ടിയില്‍ നവജാത ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി.തിങ്കളാഴ്ച രാവിലെ 11.20ഓടെയാണ് ഹാരോ റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ മാലിന്യപ്പെട്ടിയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി അടിയന്തര സേവനങ്ങള്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് ഓബേണ്‍ പൊലീസ് ഏരിയ കമാന്‍ഡിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ നവജാത ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാലിന്യം പുറത്തേക്ക് കൊണ്ടുപോകുന്നതിനായി എത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടതെന്ന് ഓബേണ്‍ പൊലീസ് കമാന്‍ഡിന്റെ ആക്ടിങ് സൂപ്രണ്ടന്റ് ഡാരന്‍ സ്ലൈ മാധ്യമങ്ങളോട് പറഞ്ഞു. വസ്ത്രമില്ലാത്ത നിലയിലായിരുന്ന കുഞ്ഞിനെ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് ക്രൈം സീന്‍ സ്ഥാപിച്ച് അന്വേഷണം ആരംഭിച്ചു. ഡിറ്റക്ടീവുകളും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കുഞ്ഞ് കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ ജനിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends