'ഇനിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യൂ, അവയെല്ലാം മെഡലുകളായി അണിഞ്ഞുകൊള്ളം'; ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

'ഇനിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യൂ, അവയെല്ലാം മെഡലുകളായി അണിഞ്ഞുകൊള്ളം'; ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെ മെഡലുകളായാണ് കാണുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യൂ, അവയെല്ലാം മാറില്‍ മെഡലുകളായി അണിഞ്ഞുകൊള്ളാമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു രാഹുലിന്റെ പ്രതികരണം.

രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് തൊട്ടുകൂടായ്മയുടെ തെളിവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. സംഭവത്തെ അയിത്തവും ദളിത് വിരുദ്ധ അതിക്രമവുമായി വിശേഷിപ്പിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

വാല്‍മീകി സമുദായാംഗമായ അമിത് കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ചടങ്ങിന് പ്രത്യേക ജാതിയുമായോ വ്യക്തിയുമായോ ബന്ധമില്ലെന്നും മതിയായ സ്ഥിരീകരണമില്ലാതെയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends