ന്യൂ സൗത്ത് വെയില്‍സില്‍ അധിക പൊതു അവധി ആവശ്യപ്പെട്ട് നൂറുകണക്കിന് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി

ന്യൂ സൗത്ത് വെയില്‍സില്‍ അധിക പൊതു അവധി ആവശ്യപ്പെട്ട് നൂറുകണക്കിന് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ഒരു അധിക പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് റീട്ടെയില്‍, ഫാസ്റ്റ് ഫുഡ്, വെയര്‍ഹൗസ് തൊഴിലാളികള്‍ സംസ്ഥാന പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. രാജ്യത്ത് ഏറ്റവും കുറവ് പൊതു അവധികളുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വെയില്‍സ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം.ഷോപ്പ്, ഡിസ്ട്രിബ്യൂട്ടീവ് ആന്‍ഡ് അലൈഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.

സെപ്റ്റംബര്‍ 1 പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പുതിയ അവധി ദിനം സഹായിക്കുമെന്ന് സൗത്ത് കോസ്റ്റിലെ റീട്ടെയില്‍ ജീവനക്കാരിയായ ഡോണ ടൈറല്‍ പറഞ്ഞു.

''റീട്ടെയില്‍ ജോലി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള ജോലിയല്ല. പല തൊഴിലാളികള്‍ക്കും രാത്രിയില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും കഴിയാറില്ല,'' അവര്‍ പറഞ്ഞു.

നേരത്തെ രാജ്യത്ത് ഏറ്റവും കുറവ് പൊതു അവധികളുണ്ടായിരുന്ന വെസ്റ്റേണ്‍ ഓസ്ട്രേലിയ ഈ വര്‍ഷം രണ്ട് അധിക പൊതു അവധികള്‍ നിയമപരമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ പൊതു അവധി ദിനങ്ങളുടെ എണ്ണം 13 ആയി.

ന്യൂ സൗത്ത് വെയില്‍സിലും നിലവിലെ 11 പൊതു അവധി ദിനങ്ങള്‍ 12 ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.

Other News in this category



4malayalees Recommends