അമേരിക്കയെ ഒരിക്കലും മറക്കാത്ത ചില പാഠങ്ങള്‍ പഠിപ്പിക്കും ; ഇറാനില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ മുറിയിപ്പുമായി ഇറാന്‍

അമേരിക്കയെ ഒരിക്കലും മറക്കാത്ത ചില പാഠങ്ങള്‍ പഠിപ്പിക്കും ; ഇറാനില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ മുറിയിപ്പുമായി ഇറാന്‍
ഇറാനില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കുട്ടിയടക്കം നാലു പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കന്‍ സേനയ്ക്കായി തങ്ങളുടെ പക്കല്‍ മറക്കാനാകാത്ത ചില പാഠങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി പറഞ്ഞു.


അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹ്‌റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അധിനിവേശ ശക്തികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാണെന്നും പുതിയ ആക്രമണങ്ങളില്‍ വാഷിങ്ടണ്‍ ഖേദിക്കേണ്ടിവരുമെന്നും ഐആര്‍ജിസി വക്താവ് ഹൊസൈന്‍ മൊഹെബിയും മുന്നറിയിപ്പ് നല്‍കി.


Other News in this category



4malayalees Recommends