ക്ലാസില്‍ ബിരിയാണിയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ 16 കാരിയെ അധ്യാപിക നാലു മണിക്കൂറോളം വെയിലത്ത് നിര്‍ത്തി ; മനം നൊന്ത് മൂന്നാം നിലയില്‍ നിന്ന് ചാടി കുട്ടി ആത്മഹത്യ ചെയ്തു

ക്ലാസില്‍ ബിരിയാണിയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ 16 കാരിയെ അധ്യാപിക നാലു മണിക്കൂറോളം വെയിലത്ത് നിര്‍ത്തി ; മനം നൊന്ത് മൂന്നാം നിലയില്‍ നിന്ന് ചാടി കുട്ടി ആത്മഹത്യ ചെയ്തു
അധ്യാപിക ശിക്ഷയായി നാല് മണിക്കൂറോളം വെയിലത്ത് നിര്‍ത്തിയതില്‍ മനംനൊന്ത് 16കാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചതായി ആരോപണം. ഫരീദാബാദിലെ നവോദയ വിദ്യാ നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബി.കെ. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഫരീദാബാദിലെ ദാബുവ സ്വദേശിനിയാണ് പെണ്‍കുട്ടി.

ബിരിയാണിയെച്ചൊല്ലി സഹപാഠികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിക്ക് തര്‍ക്കത്തില്‍ പങ്കില്ലായിരുന്നിട്ടും അധ്യാപിക ശിക്ഷിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം. മണിക്കൂറുകളോളം കനത്ത വെയിലത്ത് നിര്‍ത്തിയത് മകളെ അപമാനിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്തതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് ആരോപിച്ചു.

എന്നാല്‍ പിതാവിന്റെ ആരോപണം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.കെ. ശര്‍മ നിഷേധിച്ചു. പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞ് ക്ലാസ് മുറിയില്‍ നിന്ന് പുറത്തുപോയ പെണ്‍കുട്ടി സ്‌കൂളിന്റെ മൂന്നാം നിലയിലെത്തുകയും അവിടെനിന്ന് താഴേക്ക് ചാടുകയുമായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ എന്നിവരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പെണ്‍കുട്ടി വെയിലത്ത് നിര്‍ത്തപ്പെട്ടിരുന്നോ, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.

Other News in this category



4malayalees Recommends