ചിത്രത്തില്‍ നിന്ന് മോദിയെ വെട്ടിമാറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്; പൂര്‍ണ ചിത്രം പങ്കുവെച്ച് ഷെഹ്ബാസ് ഷെരീഫ്

ചിത്രത്തില്‍ നിന്ന് മോദിയെ വെട്ടിമാറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്; പൂര്‍ണ ചിത്രം പങ്കുവെച്ച് ഷെഹ്ബാസ് ഷെരീഫ്
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്തിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ അപൂര്‍വമായ ചില സംഭവവികാസങ്ങളാണ് നടന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ പങ്കുവെച്ച നേതാക്കളുടെ ഗ്രൂപ്പ് ചിത്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിമാറ്റിയ നിലയിലായിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റിന് താഴെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത് ചൂണ്ടിക്കാണിച്ചതോടെ സംഭവം ശ്രദ്ധിക്കപ്പെട്ടു.

അതേസമയം, പ്രധാനമന്ത്രി മോദി എക്‌സില്‍ പങ്കുവെച്ച ചിത്രത്തില്‍ ഷെഹ്ബാസ് ഷെരീഫും ഉള്‍പ്പെട്ടിരുന്നു.

പിന്നീട്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള എല്ലാ എസ് സി ഒ നേതാക്കളും അടങ്ങിയ പൂര്‍ണ ചിത്രം പങ്കുവെച്ചു.

Other News in this category



4malayalees Recommends