ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ്; ജൂണ്‍ പാദത്തില്‍ 0.4% വളര്‍ച്ച; പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ്; ജൂണ്‍ പാദത്തില്‍ 0.4% വളര്‍ച്ച; പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത
ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥ ജൂണ്‍ പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ നേരിയ തോതില്‍ മറികടന്ന വളര്‍ച്ച, ഈ മാസം തന്നെ പലിശനിരക്ക് ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിലയിരുത്തല്‍.ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ നാഷണല്‍ അക്കൗണ്ട്‌സ് കണക്കുകള്‍ പ്രകാരം, ജൂണ്‍ 30ന് അവസാനിച്ച ഒരു വര്‍ഷത്തിനിടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സീസണല്‍ ക്രമീകരണത്തിന് ശേഷം 2.1 ശതമാനം വളര്‍ന്നു.

ജൂണ്‍ പാദത്തില്‍ 0.3 ശതമാനവും വാര്‍ഷിക വളര്‍ച്ച 1.8 ശതമാനവും ആയിരിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പൊതുവായ പ്രവചനം. എന്നാല്‍ യഥാക്രമം 0.4 ശതമാനവും 2.1 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയത് പ്രതീക്ഷകളേക്കാള്‍ മികച്ച പ്രകടനമായി.

ആഗോളതലത്തിലെ വെല്ലുവിളികള്‍ക്കിടയിലും ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥ താരതമ്യേന മികച്ച പ്രകടനം തുടരുന്നതിന്റെ കൂടുതല്‍ തെളിവാണ് പുതിയ കണക്കുകളെന്ന് ട്രഷറര്‍ ജിം ചാല്‍മേഴ്‌സ് പറഞ്ഞു.

Other News in this category



4malayalees Recommends