ഈ വര്‍ഷം ഏറെ ത്രില്ലിങ്ങാണ്, മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ച വര്‍ഷമാണ് ; വിജയ് ദേവരകൊണ്ട

ഈ വര്‍ഷം ഏറെ ത്രില്ലിങ്ങാണ്, മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ച വര്‍ഷമാണ് ; വിജയ് ദേവരകൊണ്ട
2026 എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ഈ വര്‍ഷം തനിക്ക് ഏറെ ത്രില്ലിങ് ആണെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. മദ്യപാനം താന്‍ പൂര്‍ണമായും ഉപേക്ഷിച്ച വര്‍ഷമാണ് ഇതെന്നും താരം തുറന്നുപറഞ്ഞു. തന്റെ പുതിയ ചിത്രമായ 'രോമാഞ്ചക'ത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജീവിതത്തിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും ത്രില്ലിങ് നിമിഷങ്ങളെക്കുറിച്ചും വിജയ് മനസ്സ് തുറന്നത്.

'1989-ലാണ് ഞാന്‍ ജനിക്കുന്നത്. അന്നുമുതല്‍ ഓരോ വര്‍ഷവും എനിക്ക് ത്രില്ലിങ് ആയിരുന്നു. പോക്കറ്റില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലെന്റേഴ്സ് പ്രൈഡും ഗ്ലെന്‍ഫിഡ്ച്ചും കുടിക്കുന്ന ശീലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ മദ്യപാനം നിര്‍ത്തി. അതിനുശേഷം പ്രണയത്തിലായി, ഹൃദയം തകര്‍ന്നു, ഒടുവില്‍ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും എന്റെ ജീവിതം എന്നും ത്രില്ലിങ് തന്നെയായിരുന്നു,' വിജയ് പറഞ്ഞു.

ചടങ്ങിനിടെ ആരാധകര്‍ 'ചേട്ടത്തിക്ക് സുഖമാണോ' എന്ന് ചോദിച്ചപ്പോഴാണ് രശ്മികയുടെ ആരോഗ്യവിവരങ്ങള്‍ വിജയ് പങ്കുവെച്ചത്. 'നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. അവള്‍ക്കൊരു ചെറിയ പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ അത് മാറി സുഖപ്പെട്ടു വരികയാണ്. വീട്ടിലിരുന്ന് ആ വിശ്രമകാലം ആസ്വദിക്കുകയാണവള്‍,' താരം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends