ട്രംപ് കടലിടുക്ക് എന്നു പേരു മാറ്റണോ ? ഹോര്‍മുസിന് സ്വന്തം പേരിടാന്‍ യുഎസ് പ്രസിഡന്റ്

ട്രംപ് കടലിടുക്ക് എന്നു പേരു മാറ്റണോ ? ഹോര്‍മുസിന് സ്വന്തം പേരിടാന്‍ യുഎസ് പ്രസിഡന്റ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനുമായുള്ള യുദ്ധം അമേരിക്ക കടുപ്പിക്കുമ്പോള്‍ വാക്കുകളിലൂടെയും പ്രകോപനം തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യാന്തര പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്കിനെ ട്രംപ് കടലിടുക്ക് എന്നു പുനര്‍നാമകരണം ചെയ്യണമോ എന്നു ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ചോദിച്ചു.

ഇപ്പോള്‍ അത് അമേരിക്കയുടെ നിയന്ത്രണത്തിലാണ്, ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ ? സമൂഹ മാധ്യത്തിലെ പോസ്റ്റിലൂടെ ട്രംപ് ചോദിച്ചു. ഇതാദ്യമായിട്ടല്ല മറ്റു രാജ്യങ്ങളിലെ പ്രദേശങ്ങളുടെ പേര് മാറ്റുന്നതായി ട്രംപ് പ്രഖ്യാപിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് കാനഡ അമേരിക്ക അതിര്‍ത്തിയിലെ ഒന്റാരിയോ തടാകത്തെ ലേക്ക് അമേരിക്ക എന്ന് ട്രംപ് വിളിച്ചിരുന്നു. കാനഡയുമായുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്നായിരുന്നു ഇത്. 2025 ജനുവരിയില്‍ മെക്‌സിക്കോ ഉള്‍ക്കടലിനെ ഗള്‍ഫ് ഓഫ് അമേരിക്ക എന്നും ട്രംപ് വിളിച്ചിരുന്നു.

Other News in this category



4malayalees Recommends