ഇറാന്‍ ഭരണകൂടത്തെ വീഴ്ത്താന്‍ ഏത് നിമിഷവും ഒരുക്കമെന്ന് നെതന്യാഹു ; ഇസ്രയേല്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് ട്രംപ്

ഇറാന്‍ ഭരണകൂടത്തെ വീഴ്ത്താന്‍ ഏത് നിമിഷവും ഒരുക്കമെന്ന് നെതന്യാഹു ; ഇസ്രയേല്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് ട്രംപ്
ഇറാന്‍ ഭരണകൂടത്തെ വീഴ്ത്താന്‍ ഏത് നിമിഷവും ഒരുക്കമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ല എന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. കടലില്‍ മൈനുകള്‍ സ്ഥാപിക്കാനായി ഇറാന്‍ നിര്‍മിച്ച മിസൈലുകള്‍ തകര്‍ത്തെന്ന് ട്രംപ് പറഞ്ഞു.

ഒരു മാസത്തെ ശാന്തതയ്ക്കു ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍ലാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും 142 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 61 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. തെക്കന്‍ ഇറാനില്‍ ഒരു വിവാഹ ചടങ്ങിന് നേരെ അമേരിക്കന്‍ ബോംബാക്രമണം ഉണ്ടായി. ആറു വയസ്സുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇറാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ സൗദി അറേബ്യയുടെയും ദക്ഷിണ കൊറിയയുടെയും കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായി. സൗദി കപ്പലിലുണ്ടായിരുന്ന രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ഇറാനാണ് ഇതിന് പിന്നിലെന്ന് സൗദി ആരോപിച്ചു. എന്നാല്‍ വിലക്കപ്പെട്ട പാതയിലൂടെ സഞ്ചരിച്ച് കപ്പലുകള്‍ മൈനുകളില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ഇറാന്റെ വാദം. ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കണമെന്ന് ജി20 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ ജോര്‍ദാനിലെ സൈനിക താവളങ്ങള്‍ ഉന്നമിട്ട് ഇറാന്‍ ആക്രമണം നടത്തി. ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക.

Other News in this category



4malayalees Recommends