നവജാത ശിശുവിനെ കുത്തിയത് 15 തവണ, കുഞ്ഞു ശരീരത്തില്‍ 33 ഓളം മുറിവുകള്‍ ; കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 20 കാരിയായ അമ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു

നവജാത ശിശുവിനെ കുത്തിയത് 15 തവണ, കുഞ്ഞു ശരീരത്തില്‍ 33 ഓളം മുറിവുകള്‍ ; കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 20 കാരിയായ അമ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ നവജാത ശിശുവിനെ 15 തവണ കുത്തിയതിനെ തുടര്‍ന്ന് ശരീരത്തില്‍ 33 മുറിവുകളുണ്ടായിരുന്നുവെന്ന് കോടതിയില്‍ വെളിപ്പെടുത്തല്‍. വിന്‍കോബാങ്കിലെ ഹോളിവെല്‍ ഹൈറ്റ്‌സിലുള്ള വീട്ടിലെ ഔട്ട്ഹൗസിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിന്റെ അമ്മ 20കാരിയായ ആന്‍ഡ്രിയ സ്‌കോപോവയാണെന്നും പിതാവിനെക്കുറിച്ച് വിവരമില്ലെന്നും പ്രോസിക്യൂട്ടര്‍ ലൂക്ക് ഹോപ്കിന്‍സണ്‍ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 30 ഞായറാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുഞ്ഞ് ഹോളിവെല്‍ ഹൈറ്റ്‌സിലെ വീട്ടില്‍ ജനിച്ചത്. 37 ആഴ്ച ഗര്‍ഭകാലത്തിന് ശേഷമാണ് സ്‌കോപോവ കുഞ്ഞിന് ജന്മം നല്‍കിയതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Her boyfriend, Peter Horvath Jr, has also been charged with murder

യുവതി ചികിത്സയ്‌ക്കെത്തിയതിന് പിന്നാലെ പുലര്‍ച്ചെ അഞ്ചുമണിക്ക് ശേഷമാണ് ആശുപത്രി അധികൃതപര്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് ആദ്യം വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഹോളിവെല്‍ ഹൈറ്റ്‌സിലെ വിലാസത്തില്‍ നടത്തിയ പരിശോധനയിലാണ് ഔട്ട്ഹൗസിലെ വാഷിങ് മെഷീനിന് മുകളില്‍ ടവലിലും ബാഗിലും പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതരമായ പരിക്കേറ്റിരുന്നു. 15 വ്യത്യസ്ത കുത്തേറ്റതിന്റെ ഭാഗമായി 33 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്,'' പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

A police forensics team could be seen entering the property on Monday

കുഞ്ഞിനെ കുത്തിയതിന് പിന്നാലെ ബാത്ത്‌റൂമിലുണ്ടായിരുന്ന രക്തം നീന ഹോര്‍വാതോവയും 15കാരിയായ പെണ്‍കുട്ടിയും ചേര്‍ന്ന് വൃത്തിയാക്കിയെന്നാണ് ആരോപണം.സംഭവസമയത്ത് എട്ടുവയസ്സുകാരനായ മറ്റൊരു കുട്ടിയും വീട്ടിലുണ്ടായിരുന്നുവെന്ന് കോടതിയെ അറിയിച്ചു.

കുഞ്ഞിന്റെ കൊലപാതകക്കുറ്റം നേരിടുന്ന ആന്‍ഡ്രിയ സ്‌കോപോവ, പീറ്റര്‍ ഹോര്‍വാത് ജൂനിയര്‍ (19), നീന ഹോര്‍വാതോവ (37), പീറ്റര്‍ ഹോര്‍വാത് സീനിയര്‍ (38), 15കാരി എന്നിവരെ ജില്ലാ ജഡ്ജി ടിം സ്പ്രൂസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അഞ്ച് പ്രതികളെയും നാളെ ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.

കൊലപാതകക്കുറ്റം സംശയിച്ച് അറസ്റ്റിലായ 26, 37 വയസ്സുള്ള രണ്ട് സ്ത്രീകള്‍ നിലവില്‍ ജാമ്യത്തിലാണ്.

Other News in this category



4malayalees Recommends