ഫ്രാന്‍സുമായുള്ള കരാര്‍ ഫലം കാണുന്നില്ല ; അനധികൃത കുടിയേറ്റം തടയാന്‍ 45 ഫ്രഞ്ച് പൊലീസുകാരെ നിയമിക്കുമെന്ന് മാക്രോണ്‍ ; ഈ വര്‍ഷം ഇംഗ്ലീഷ് ചാനലിലൂടെ ചെറുബോട്ടില്‍ എത്തിയത് 16000 ലേറെ പേര്‍

ഫ്രാന്‍സുമായുള്ള കരാര്‍ ഫലം കാണുന്നില്ല ; അനധികൃത കുടിയേറ്റം തടയാന്‍ 45 ഫ്രഞ്ച് പൊലീസുകാരെ നിയമിക്കുമെന്ന് മാക്രോണ്‍ ; ഈ വര്‍ഷം ഇംഗ്ലീഷ് ചാനലിലൂടെ ചെറുബോട്ടില്‍ എത്തിയത് 16000 ലേറെ പേര്‍
ഫ്രാന്‍സുമായി നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കണമെന്ന ആവശ്യം ശക്തം. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം വിഷയത്തില്‍ ശക്തമായ നിലപാടെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ബോട്ടുകള്‍ വഴിയുള്ള കുടിയേറ്റ പ്രതിസന്ധി നേരിടാന്‍ 45 ഫ്രഞ്ച് പൊലീസുകാരെ അധികമായി വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ബ്രിട്ടന്‍ മൂന്നു വര്‍ഷം മുമ്പ് പണം നല്‍കിയിട്ടും ഫ്രാന്‍സിലെ ഡന്‍കിക്കില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല.

ടോറി ഭരണകാലത്ത് പ്രഖ്യാപിച്ച ഒരു ബില്യണ്‍ പൗണ്ടിന്റെ കുടിയേറ്റ നിയന്ത്രണ പാക്കേജിന്റെ ഭാഗമായിരുന്നു പദ്ധതി. പിന്നീട് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ഈ പാക്കേജ് നീട്ടുകയും ചെയ്തു.''ഇത് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

Migrants in an inflatable boat on the sea watched by French Gendarmerie officers on the beach.

അതേസമയം, ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള കുടിയേറ്റത്തില്‍ കുറവുണ്ടായതായി പ്രധാനമന്ത്രി സ്റ്റാര്‍മറിന്റെ ഓഫീസ് ചൂണ്ടിക്കാട്ടു.ന്നു. ഈ വേനല്‍ക്കാലത്ത് 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ചാനല്‍ കടന്നെത്തിയ കുടിയേറ്റക്കാരുടെ എണ്ണം എന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍ ഈ വര്‍ഷം ഇതുവരെ 16,000ത്തിലധികം കുടിയേറ്റക്കാര്‍ ചെറുബോട്ടുകള്‍ വഴി ബ്രിട്ടനിലെത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങള്‍ തന്ത്രങ്ങള്‍ മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം ഒരു വലിയ റബര്‍ ബോട്ടില്‍ 230 പേര്‍ വരെ ഒരുമിച്ച് ഇംഗ്ലീഷ് ചാനല്‍ കടന്നത് റെക്കോര്‍ഡായിരുന്നു.

ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ 45 അധിക പൊലീസുകാരെ വിന്യസിക്കും. കുടിയേറ്റ സംഘങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ്, ജുഡീഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ എണ്ണവും 18ല്‍ നിന്ന് 30 ആയി ഉയര്‍ത്തും.

എന്നാല്‍ കുടിയേറ്റക്കാര്‍ ബോട്ടില്‍ കയറുമ്പോള്‍ ആയുധധാരികളായ പത്ത് ഫ്രഞ്ച് പൊലീസുകാര്‍ നോക്കി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ബ്രിട്ടനില്‍ വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.





Other News in this category



4malayalees Recommends