നേപ്പാള്‍ പ്രളയം: കാണാതായ ഓസ്‌ട്രേലിയക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി

നേപ്പാള്‍ പ്രളയം: കാണാതായ ഓസ്‌ട്രേലിയക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി
നേപ്പാളിലെ പ്രളയത്തെ തുടര്‍ന്ന് കാണാതായ ഓസ്‌ട്രേലിയന്‍ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. കാണാതായവരെ അവസാനമായി കണ്ട സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ വിവരങ്ങള്‍ നേപ്പാള്‍ അധികൃതര്‍ക്ക് കൈമാറിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

കാണാതായവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെലികോം വിവരങ്ങള്‍ പരിശോധിച്ച് അവര്‍ അവസാനമായി ഉണ്ടായിരുന്ന പ്രദേശങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അഞ്ച് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 38 ഓസ്‌ട്രേലിയക്കാരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാണാതായ ഓസ്‌ട്രേലിയക്കാര്‍ താമസിച്ചിരുന്നതായി കരുതുന്ന പ്രദേശങ്ങളിലേക്ക് നേപ്പാളി രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ് പറഞ്ഞു.

കാണാതായവരെക്കുറിച്ച് സാധ്യമായത്ര വിവരങ്ങള്‍ ശേഖരിച്ച് അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കാണാതായ ഓസ്‌ട്രേലിയക്കാരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും കോണ്‍സുലര്‍ സഹായവും നല്‍കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും പെന്നി വോംഗ് പറഞ്ഞു.

Other News in this category



4malayalees Recommends