പഠനവിസ കാലാവധി കഴിഞ്ഞാല്‍ കാനഡ വിടണം; രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ആല്‍ബര്‍ട്ട പ്രീമിയര്‍

പഠനവിസ കാലാവധി കഴിഞ്ഞാല്‍ കാനഡ വിടണം; രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ആല്‍ബര്‍ട്ട പ്രീമിയര്‍
പഠനവിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്ഥിരതാമസ പദവി (PR) നേടിയിട്ടില്ലെങ്കില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ കാനഡയില്‍നിന്ന് മടങ്ങിപ്പോകണമെന്ന് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്.

എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലാണ് സ്മിത്ത് നിലപാട് ആവര്‍ത്തിച്ചത്. കാനഡയില്‍ പഠിക്കുന്നതിനുള്ള താല്‍ക്കാലിക രേഖ മാത്രമാണ് വിദ്യാര്‍ഥി വിസയെന്നും അതിന്റെ കാലാവധി കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ മടങ്ങിപ്പോകണമെന്നത് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

ആല്‍ബര്‍ട്ടയിലെ സര്‍വകലാശാലകളും കോളജുകളും പ്രധാനമായും പ്രവിശ്യയിലെ നികുതിദായകരുടെ സംഭാവനകളിലൂടെയാണ് സ്ഥാപിക്കപ്പെട്ടതെന്നും അവിടെയുള്ള അവസരങ്ങള്‍ ആദ്യം ആല്‍ബര്‍ട്ടയിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കണമെന്നും സ്മിത്ത് വ്യക്തമാക്കി.

രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ലഭിക്കുന്ന സാഹചര്യത്തില്‍ നിബന്ധനകള്‍ ലളിതമാണെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അതിന്റെ പ്രയോജനം ഉപയോഗിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങി ജീവിതം കെട്ടിപ്പടുക്കണമെന്നാണ് സ്മിത്തിന്റെ നിലപാട്.

Other News in this category



4malayalees Recommends