അപൂര്‍വ ഇനം ഫാല്‍ക്കണ്‍ വേണമെന്ന് മകളുടെ ആഗ്രഹം; അച്ഛന്‍ ചെലവാക്കിയത് 3.4 കോടി രൂപ

അപൂര്‍വ ഇനം ഫാല്‍ക്കണ്‍ വേണമെന്ന് മകളുടെ ആഗ്രഹം; അച്ഛന്‍ ചെലവാക്കിയത് 3.4 കോടി രൂപ
മകളുടെ ചെറിയൊരു ആഗ്രഹം സാധിച്ചുനല്‍കാന്‍ കോടികള്‍ ചെലവഴിച്ച് അച്ഛന്‍. അബുദാബിയില്‍ നടന്ന ലേലത്തിലാണ് മകള്‍ക്കായി ഏകദേശം 3.4 കോടി രൂപ മുടക്കി അപൂര്‍വ ഇനം പരുന്തിനെ സ്വന്തമാക്കിയ അച്ഛന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകള്‍ക്ക് ഒരു പരുന്തിനെ വേണമെന്ന ആഗ്രഹം അറിയിച്ചതോടെയാണ് അച്ഛന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷന്റെ ഭാഗമായി നടന്ന ലേലത്തിലാണ് സംഭവം. മകള്‍ക്കായി 1.5 ദശലക്ഷം യുഎഇ ദിര്‍ഹമാണ് അച്ഛന്‍ ലേലത്തില്‍ മുടക്കിയത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 3.4 കോടി രൂപ വരും. ഈ വര്‍ഷത്തെ എക്‌സിബിഷനില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ ഫാമില്‍ വളര്‍ത്തിയെടുത്ത 'ഖര്‍മൗഷ പ്യുവര്‍ അള്‍ട്രാ വൈറ്റ്' എന്ന അപൂര്‍വ പരുന്തിനെയാണ് അച്ഛന്‍ സ്വന്തമാക്കിയത്. അതീവ അപൂര്‍വവും പ്രത്യേകതകളുള്ളതുമായ പരുന്തിനായാണ് ഇത്രയും വലിയ തുക ലേലത്തില്‍ ചെലവഴിച്ചത്. മകളുടെ ആഗ്രഹം നിറവേറ്റുന്നതിനായി കോടികള്‍ മുടക്കിയ അച്ഛന്റെ നടപടി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Other News in this category



4malayalees Recommends