ജര്‍മ്മന്‍ ഷെപ്പേഡുമായി ലൈംഗീക ബന്ധത്തിന് ശ്രമം ; ഒരു കുറുക്കന്‍ പാവയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രവും ; മൃഗ സംരക്ഷകന്‍ പിടിയില്‍

ജര്‍മ്മന്‍ ഷെപ്പേഡുമായി ലൈംഗീക ബന്ധത്തിന് ശ്രമം ; ഒരു കുറുക്കന്‍ പാവയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രവും ; മൃഗ സംരക്ഷകന്‍ പിടിയില്‍
ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട പട്ടിയുമായി ലൈംഗീക ബന്ധത്തിന് ശ്രിച്ച യുവാവ് പിടിയില്‍. ഓസ്‌ട്രേലിയ ബ്രിസ്‌ബെനിലാണ് സംഭവം. എയ്ഡന്‍ റൊണാള്‍ഡ് ഒബ്രയന്‍ (37) എന്ന മൃഗ സംരക്ഷകനാണ് പിടിയിലായത്. തന്റെ നായയുമായി എയ്ഡന്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന രണ്ട് ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ടു ചിത്രങ്ങള്‍ കൂടാതെ ഒരു കുറുക്കന്‍ പാവയുമായി എയ്ഡന്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കൂടാതെ മൃഗങ്ങളുടെ ജനനേന്ദ്രിയത്തിന്റെ രൂപത്തിലുള്ള മാതൃകകളും അനിമേറ്റഡ് പോണുകളും ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

യുവാവ് മൃഗ സംരക്ഷണത്തിന്റെ പേരില്‍ തന്റെ ലൈംഗീക വൈകൃതം മറച്ചുവയ്ക്കുകയായിരുന്നെന്ന് കേസില്‍ വാദം കേട്ട കോടതി നിരീക്ഷിച്ചു. എന്നാല്‍ എയ്ഡന്‍ മുമ്പ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും മൃഗ സംരക്ഷണത്തിനായി എയ്ഡന്‍ ധാരാളം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ എയ്ഡനെ മൃഗ സംരക്ഷകനായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ടു വര്‍ഷം സാമൂഹ്യ സേവനമാണ് എയ്ഡന് ശിക്ഷ വിധിച്ചത്. ഈ കാലയളവില്‍ നായ്ക്കളെ തൊടാനോ അടുത്ത് ഇടപഴകാനോ എയ്ഡന് വിലക്കുണ്ട്.

Other News in this category



4malayalees Recommends