മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളായ ബിജെപി നേതാവ് യാചകന്റെ വേഷത്തില്‍ തെരുവില്‍ ; ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഈ അനുഭവം സഹായിച്ചെന്ന് എംഎല്‍എ

മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളായ ബിജെപി നേതാവ് യാചകന്റെ വേഷത്തില്‍ തെരുവില്‍ ; ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഈ അനുഭവം സഹായിച്ചെന്ന് എംഎല്‍എ
മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളായ ബിജെപി നേതാവ് പരാഗ് ഷാ ഒരു ദിവസം യാചകന്റെ വേഷത്തില്‍ മുംബൈ തെരുവില്‍. ഘാട്കോപ്പര്‍ ഈസ്റ്റ് എംഎല്‍എയായ ഷാ സുരക്ഷാ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും മാറ്റിവെച്ചാണ് യാചകന്റെ വേഷത്തില്‍ തെരുവിലിറങ്ങിയത്.

ജൈന ആത്മീയ ഗുരുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു വ്യത്യസ്തമായ ഈ അനുഭവമെന്ന് പരാഗ് ഷാ പറഞ്ഞു. ഘാട്കോപ്പറിലെ തെരുവുകളില്‍ മണിക്കൂറുകളോളം യാചകന്റെ വേഷത്തില്‍ ഇരിക്കുകയും ആളുകളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ചിലര്‍ പണം നല്‍കിയപ്പോള്‍ ചിലര്‍ ഭക്ഷണവും നല്‍കി. ഒരാള്‍ ഭക്ഷണം കഴിക്കാനായി 20 രൂപ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തില്‍ 3,383 കോടി രൂപയിലധികം ആസ്തി പ്രഖ്യാപിച്ചിരുന്ന പരാഗ് ഷായുടെ വേഷമാറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

സമ്പത്തും പദവിയും അറിയാത്തപ്പോള്‍ ആളുകള്‍ ഒരാളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് നേരിട്ട് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഷാ വ്യക്തമാക്കി. യാചകന്റെ വേഷം മാറ്റി പിന്നീട് അതേ സ്ഥലങ്ങളിലേക്ക് സാധാരണ വേഷത്തില്‍ തിരിച്ചെത്തുകയും ആളുകളുടെ പെരുമാറ്റത്തിലെ വ്യത്യാസം നിരീക്ഷിക്കുകയും ചെയ്തു.

''ജീവിതത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഈ അനുഭവം സഹായിച്ചു'' എന്നായിരുന്നു ഷായുടെ പ്രതികരണം

Other News in this category



4malayalees Recommends