ലെസ്റ്റര്‍ യുഎംഎല്ലിന് നവ നേതൃത്വം

ലെസ്റ്റര്‍ യുഎംഎല്ലിന് നവ നേതൃത്വം
ലെസ്റ്റര്‍: യുണൈറ്റഡ് മലയാളീസ് ഇന്‍ ലെസ്റ്റര്‍ (യുഎംഎല്‍) ന്റെ നാലാമത് ജനറല്‍ ബോഡി യോഗം 2026 സെപ്റ്റംബര്‍ 19-ന് ലെസ്റ്ററിലെ ന്യൂഫൗണ്ട് പൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി മലയാളികളെ യുഎംഎല്ലിന്റെ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കാനും ശക്തമായ ഒരു മലയാളി കമ്മ്യൂണിറ്റി രൂപീകരിക്കാനും സംഘടനയ്ക്ക് സാധിച്ചു.



യുഎംഎല്‍ പ്രസിഡന്റ് ബൈജു കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുജിത് വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും 2025-2026 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ടോമി മാത്യു നന്ദി രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ബിന്ദു ഷാജു ആശംസകള്‍ അറിയിച്ചു.



കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, പ്രവാസി മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗ ക്ലാസുകള്‍, ഡെന്റല്‍ കെയര്‍ ബോധവല്‍ക്കരണം, വോക്കിംഗ് ക്ലബ് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ യുഎംഎല്‍ സംഘടിപ്പിച്ചു. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായ ഒരു കമ്മ്യൂണിറ്റി രൂപീകരിക്കാനും അത് മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞത് യുഎംഎല്ലിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു.


2026-2027 പുതിയ നേതൃത്വം


നാലാമത് ജനറല്‍ ബോഡി യോഗത്തില്‍ 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.


* ജനറല്‍ കണ്‍വീനര്‍: ജോര്‍ജ് ജേക്കബ്

* പ്രസിഡന്റ്: ഡിന്റോ തേലപ്പള്ളി

* വൈസ് പ്രസിഡന്റ്: അനീഷ് മാത്യു

* സെക്രട്ടറി: ടിമി മാത്യു

* ജോയിന്റ് സെക്രട്ടറി: സനില്‍ കുമാര്‍

* വനിതാ പ്രസിഡന്റ്: പവികല സണ്ണി

* വനിതാ ജോയിന്റ് സെക്രട്ടറി: അലീന പണിക്കര്‍

* ആര്‍ട്‌സ് ക്ലബ് സെക്രട്ടറി: ടോമി മാത്യു

* സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി: സുജിത് വര്‍ഗീസ്

* ഇവന്റ് സെക്രട്ടറിമാര്‍: ജെസ്റ്റിന്‍ ജെയിംസ്, സുനില്‍ നൈനാന്‍


കോഓര്‍ഡിനേറ്റര്‍മാര്‍


യുഎംഎല്‍ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രയാഗ് മോഹന്‍, ശങ്കര്‍, ലിനിഷ് ചാക്കോ, ബൈജു കുര്യാക്കോസ്, ജോര്‍ജ് ജോസഫ്, മിബിന്‍ ജോസ്, സാന്ദ്ര ടോമി, മഞ്ജുള ബൈജു, ബിന്ദു ഷാജു, സൗമ്യ സനില്‍ എന്നിവരെ കോഓര്‍ഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.


ഫിനാന്‍സ് & മീഡിയ ടീം


വാര്‍ഷിക സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഫിനാന്‍സ് ടീം അംഗങ്ങളായ ജിസ് സെബാസ്റ്റ്യന്‍, ബിന്‍സ് വര്‍ഗീസ്, സിന്റോ പൗലോസ് എന്നിവരെയും മീഡിയ ടീം അംഗങ്ങളായ നിധീഷ് മാത്യു, ലിന്റോ ഫ്രാന്‍സിസ് എന്നിവരെയും മൊമെന്റോ നല്‍കി ആദരിച്ചു.


പുതിയ നേതൃത്വത്തിന്റെ കീഴില്‍ UML-ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ച് ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends