അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്‌ലൈദുബായ് നിര്‍ത്തിവച്ചു

അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്‌ലൈദുബായ് നിര്‍ത്തിവച്ചു
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തിലെ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള മുഴുവന്‍ വിമാനവും ഫ്‌ലൈദുബായ് നിര്‍ത്തിവച്ചു. സുരക്ഷയാണ് പ്രധാനം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്‌ലൈദുബായ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. 180 യാത്രക്കാരുമായി ടെല്‍ അവീവിലേക്ക് പോയ വിമാനത്തിന്റെ കോക്പിറ്റില്‍ വച്ച് പൈലറ്റിനെ സഹപൈലറ്റ് കുത്തുകയും വിമാനം ഇസ്രായേലിലേക്ക് ഇടിച്ചിറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കോക്പിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വെച്ച് ഒമാനി സ്വദേശിയായ സഹപൈലറ്റ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റിട്ടും ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച സ്മിത് മച്ചാര്‍, കോക്പിറ്റ് വാതില്‍ തുറക്കാനുള്ള മെക്കാനിസം പ്രവര്‍ത്തിപ്പിക്കുകയും യാത്രക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വാതില്‍ തുറന്നതോടെ തൊട്ടടുത്തുള്ള സീറ്റുകളിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി സഹപൈലറ്റിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ഓഫ്-ഡ്യൂട്ടി പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. ക്യാപ്റ്റന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends