അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താല്‍ പ്രതികരണം മുമ്പത്തേക്കാള്‍ ശക്തമായിരിക്കും; ഇറാന്‍

അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താല്‍ പ്രതികരണം മുമ്പത്തേക്കാള്‍ ശക്തമായിരിക്കും; ഇറാന്‍
യുദ്ധത്തിന് പരിഹാരം ഏക പോംവഴി ചര്‍ച്ച മാത്രമെന്ന് ഇറാന്‍. യുദ്ധത്തിന് സൈനികമായി പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താല്‍ പ്രതികരണം മുമ്പത്തേക്കാള്‍ ശക്തമായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ശക്തിയോടെ ഇറാന്‍ സ്വയം പ്രതിരോധിക്കുമെന്ന് അദേഹം പറഞ്ഞു. നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയൂ എന്നും അരഗ്ചി കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ വഴി അമേരിക്ക നല്‍കിയ മറുപടി പരിശോധിച്ചുവരികയാണെന്ന് ഇറാന്‍. ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക നേരത്തെ മുന്നോട്ടുവെച്ചിട്ടുള്ള പഴയ നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ച തന്നെയാണ് പുതിയ മറുപടിയിലുമുള്ളതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി പ്രതികരിച്ചു. യെമന്റെ ചെങ്കടല്‍ തീരത്ത് കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടായതായി യുകെഎംടിഒ അറിയിച്ചു. യെമനിലെ മോച്ചയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്ക് മാറി എണ്ണ ടാങ്കറിന് നേര്‍ക്ക് ആക്രമണം നടന്നത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നും പാരിസ്ഥിതിക ആഘാതമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ.

അതിനിടെ ഇംഗ്ലണ്ടിലെ വ്യോമതാവളത്തില്‍ നിന്ന് B-1 ബോംബര്‍ വിമാനങ്ങള്‍ അടിയന്തരമായി പിന്‍വലിച്ച് അമേരിക്ക. ഇറാന്‍ പിന്തുണയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഇംഗ്ലണ്ടിലെ റോയല്‍ എയര്‍ഫോഴ്‌സ് ഫെയര്‍ഫോര്‍ഡ് താവളത്തില്‍ നിന്ന് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

Other News in this category



4malayalees Recommends