സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ ട്രക്കിടിച്ച് അപകടം ; അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ ട്രക്കിടിച്ച് അപകടം ; അമേരിക്കയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം
അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാനയിലെ മഹാബുബാദ് സ്വദേശി ദരം സുപ്രിയ(31) അന്തരിച്ചു. ശനിയാഴ്ച മിസോറിയില്‍ നടന്ന വാഹനാപകടത്തിലാണ് യുവതി മരിച്ചത്. മിസോറിയിലെ സെന്റ് ലൂയിസില്‍ റസ്‌റ്റൊറന്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച റെസ്റ്റൊറന്റ് അടച്ചതിനു ശേഷം സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സുപ്രിയയുടെ സുഹൃത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

സുപ്രിയയുടെ ഭര്‍ത്താവ് പി രഞ്ജിത്തും അമേരിക്കയിലാണുള്ളത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇദ്ദേഹമാണ് സുപ്രിയയുടെ മരണ വിവരം ഞായറാഴ്ച രാവിലെ നാട്ടില്‍ അറിയിച്ചത്. സുപ്രിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് സുപ്രിയയുടെ പിതാവ് തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends