ഫ്‌ളൈ ദുബായ് സഹപൈലറ്റിനെ പ്രശംസിച്ച് അല്‍ഖൈ്വയ്ദ ; സെപ്തംബര്‍ 11നും സെപ്തംബര്‍ 30നുമിടയില്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുന്ന മുഖ പ്രസംഗത്തില്‍ കൂടുതല്‍ ആക്രമണം നടത്താനും ആഹ്വാനം

ഫ്‌ളൈ ദുബായ് സഹപൈലറ്റിനെ പ്രശംസിച്ച് അല്‍ഖൈ്വയ്ദ ; സെപ്തംബര്‍ 11നും സെപ്തംബര്‍ 30നുമിടയില്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുന്ന മുഖ പ്രസംഗത്തില്‍ കൂടുതല്‍ ആക്രമണം നടത്താനും ആഹ്വാനം
ഫ്‌ലൈ ദുബായ് വിമാനം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി യെമന്‍ ആസ്ഥാനമായ അല്‍ഖ്വയ്ദ വിഭാഗം. സംഘടനയുടെ പ്രതിവാര പ്രസിദ്ധീകരണമായ അല്‍ ബയാനില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമാമിയുടെ നടപടിയെ പ്രശംസിക്കുകയും യുഎസ്, ഇസ്രയേല്‍ ബന്ധമുള്ള വിമാനക്കമ്പനികള്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

'സെപ്തംബര്‍ 11നും സെപ്തംബര്‍ 30നുമിടയില്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈ ദുബായ് വിമാനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുദ്ധം അവസാനിക്കാന്‍ ഇനിയും ഏറെ ദൂരമുണ്ടെന്നും യുഎസ്, ഇസ്രയേല്‍ താല്‍പര്യങ്ങളുമായി ബന്ധമുള്ളവരെ വഹിക്കുന്ന വിമാനങ്ങള്‍ ഇപ്പോഴും ആകാശത്ത് സഞ്ചരിക്കുന്നുണ്ടെന്നും ലേഖനം അവകാശപ്പെടുന്നു. ഇത്തരം വിമാനങ്ങള്‍ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ളതാണെന്നും അല്‍ ബയാന്‍ പറയുന്നു.

ഫ്‌ലൈ ദുബായ് വിമാനം തട്ടിയെടുക്കാനുള്ള ശ്രമം വിജയിച്ചിരുന്നെങ്കില്‍ മേഖലയിലെ ശക്തിസന്തുലിതാവസ്ഥയെ തന്നെ ബാധിക്കുമായിരുന്നുവെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നു. യുഎസിനെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ മുസ്ലിം താല്‍പര്യങ്ങള്‍ക്ക് ഗുണകരമാകുമെന്നും സംഘടന വാദിക്കുന്നു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും ശത്രുക്കളുടെ എണ്ണം മുമ്പത്തേക്കാള്‍ കൂടുതലാണെന്നും, വിവിധ വ്യക്തികളോ സംഘങ്ങളോ നടത്തുന്ന ആക്രമണങ്ങള്‍ തങ്ങളുടെ ആശയപരമായ ലക്ഷ്യങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാമെന്നുമുള്ള സന്ദേശവും ലേഖനം മുന്നോട്ടുവയ്ക്കുന്നു.

Other News in this category



4malayalees Recommends