ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ പേരിലെ വ്യാജ ഒപ്പ് ആരോപണം; പൊലീസ് ഇന്ന് കേസെടുക്കും

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ പേരിലെ വ്യാജ ഒപ്പ് ആരോപണം; പൊലീസ് ഇന്ന് കേസെടുക്കും
കാപ്പാ കേസില്‍ ജയിലിലായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തില്‍ പൊലീസ് ഇന്ന് കേസെടുക്കും. രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുന്നതിനാണ് കേസ്. ആരെയും പ്രതി ചേര്‍ക്കാതെയാവും എഫ്‌ഐആര്‍ ഇടുക.

കാപ്പാ കേസില്‍ സുഗതന്‍ ഒളിവില്‍ കഴിയുമ്പോള്‍ ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തിയ്യതികളിലെ കൗണ്‍സിലില്‍ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എല്‍ഡിഎഫ് പരാതി. കോണ്‍ഗ്രസ്സും ആരോപണം ഏറ്റെടുത്തു. എന്നാല്‍, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നല്‍കിയ പരാതിയില്‍ ഫോറന്‍സിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയര്‍ന്ന ദിവസങ്ങളിലെ കൗണ്‍സിലിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാല്‍ സുഗതന് മാത്രമല്ല മേയര്‍ക്കും പ്രശ്‌നമാണ്. മേയറുടെ ഓഫീസിലാണ് ഹാജര്‍ ബുക്ക് സൂക്ഷിക്കുന്നത്.

Other News in this category



4malayalees Recommends