മാസപ്പടി കേസില്‍ പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നു

മാസപ്പടി കേസില്‍ പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നു
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നു. മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുകള്‍ക്ക് എസ്‌ഐടി സംഘം നോട്ടീസ് നല്‍കി. ഹസന്‍ വാരിസ്, നിഖില്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.

മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ ചെയ്തത്. ഹവാലയില്‍ ഊന്നിയാകും എസ്‌ഐടിയുടെ ആദ്യ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതില്‍ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പ്രത്യേക വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. അന്വേഷണം മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാല്‍ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും.

Other News in this category



4malayalees Recommends