എഐ വ്യാജ വീഡിയോകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള തട്ടിപ്പ്; കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

എഐ വ്യാജ വീഡിയോകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള തട്ടിപ്പ്; കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി കാനഡ
കുടിയേറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കെതിരെ പുതുതായി കാനഡയിലെത്തുന്നവര്‍ക്കും ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കും മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതെന്ന് തോന്നിപ്പിക്കുന്ന AI ഉപയോഗിച്ച് നിര്‍മിച്ച വ്യാജ വീഡിയോകളും ശബ്ദസന്ദേശങ്ങളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പഞ്ചാബില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ചിലര്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടതായുള്ള പരാതികള്‍ക്കിടയിലാണ് പുതിയ മുന്നറിയിപ്പ്.

കാനഡയിലെത്തിയ ശേഷം കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നിരവധി തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നതായി IRCC അറിയിച്ചു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാര്‍ഥമെന്ന് തോന്നിക്കുന്ന ഉള്ളടക്കം സൃഷ്ടിച്ച് പുതിയ കുടിയേറ്റക്കാരെയും ഇമിഗ്രേഷന്‍ അപേക്ഷകരെയും തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജോലി, വിസ, സ്ഥിരതാമസ അനുമതി എന്നിവ ഉറപ്പുനല്‍കി പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കണം. വിവരങ്ങള്‍ ഔദ്യോഗിക IRCC മാര്‍ഗങ്ങളിലൂടെ മാത്രം പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

IRCC ഉദ്യോഗസ്ഥര്‍ ഒരിക്കലും വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടില്ല. ഗിഫ്റ്റ് കാര്‍ഡുകളോ മണി ട്രാന്‍സ്ഫര്‍ സേവനങ്ങളോ ഉപയോഗിച്ച് സര്‍ക്കാര്‍ ഫീസ് അടയ്ക്കാനും ആവശ്യപ്പെടില്ല. ഫീസ് അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഔദ്യോഗിക നടപടിയല്ലെന്നും IRCC വ്യക്തമാക്കി.

Other News in this category



4malayalees Recommends