ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികളോടുള്ള പ്രതികാരമായാണ് വിമാനം തകര്‍ക്കാന്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് പദ്ധതിയിട്ടതെന്ന് റിപ്പോര്‍ട്ട്

ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികളോടുള്ള പ്രതികാരമായാണ് വിമാനം തകര്‍ക്കാന്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് പദ്ധതിയിട്ടതെന്ന് റിപ്പോര്‍ട്ട്
ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടികളോടുള്ള പ്രതികാരമായാണ് ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേലി മാധ്യമമായ 'വൈനെറ്റ്' ആണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ഉദ്ധരിച്ച് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ടെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനായിരുന്നു കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമിയുടെ പ്രാഥമിക ലക്ഷ്യം. ഈ നീക്കം പരാജയപ്പെട്ടാല്‍ പ്ലാന്‍-ബി ആയി ജോര്‍ദാനിലെ യു.എസ് സൈനിക താവളം ആക്രമിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഗാസയിലെ ഇസ്രയേല്‍ നടപടികളോടുള്ള പ്രതികാരമായാണ് ഫ്‌ലൈദുബായ് വിമാനത്തിലെ ഒമാന്‍ കോ-പൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട്.

ആക്രമണം നടത്തിയ ഒമാന്‍ കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമി ആക്രമണത്തിന് മുന്‍പ് ദീര്‍ഘകാലമായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്ന വിമാനത്തില്‍ പൈലറ്റായി എത്തുന്നതിനുള്ള ആസൂത്രണം നടത്തിയ ഇയാള്‍ കഴിഞ്ഞ ജൂണില്‍ ഇസ്രായേലിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്.

സ്വയം 'രക്തസാക്ഷി' ആകാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയ ഇയാള്‍ ജൂലൈയില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ജീവനക്കാരില്‍ ഒരാളുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം അന്ന് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

ഹമ്മാമിയുടെ പശ്ചാത്തലവും കൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളും കണ്ടെത്താനും ഇയാള്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആറ് രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷണം നടത്തിവരികയാണ്.

Other News in this category



4malayalees Recommends