രണ്ടാഴ്ചയിലേറെയായി തുടരുന്ന ഫ്രാന്‍സിലെ പ്രതിഷേധം കൂടുതല്‍ ശക്തം ; സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപക സംഘടനകളും

രണ്ടാഴ്ചയിലേറെയായി തുടരുന്ന ഫ്രാന്‍സിലെ പ്രതിഷേധം കൂടുതല്‍ ശക്തം ; സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപക സംഘടനകളും
രണ്ടാഴ്ചയിലേറെയായി തുടരുന്ന ഫ്രാന്‍സിലെ ജെന്‍ ആല്‍ഫാ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് അനാവശ്യമായി ആക്രമണം നടത്തുകയാണെന്ന തരത്തില്‍ വ്യാപക പരാതികള്‍ ഉയരുന്നുണ്ട്. ബുധനാഴ്ച പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് വയസുകാരന്റെ കൈപ്പത്തി വേര്‍പെട്ടുപോയിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതില്‍ സ്റ്റണ്‍ ഗ്രനേഡുകള്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. അതിനിടെ പൊലീസിനെ പിന്തുണച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകൊര്‍നോ രംഗത്തെത്തി. സമരക്കാരുടെ എല്ലാ ആവശ്യങ്ങളെ പരിഗണിക്കുമെന്നും പ്രശ്നങ്ങള്‍ ഈ മാസം അവസാനത്തോടെ പരിഹരിക്കുമെന്നും ലെകൊര്‍നു പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് 500ലധികം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. 24 സ്‌കൂളുകള്‍ ഇതുവരെ അഗ്നിക്കിരയാക്കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത 6000ലധികം പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 210 വിദ്യാര്‍ത്ഥികള്‍ക്കും 715 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതിഷേധനങ്ങള്‍ക്ക് അയവ് വരുന്നതായി സൂചനയില്ല. രാജ്യത്തുടനീളം പ്രകടനങ്ങള്‍ വ്യാപകമായതിനെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ വ്യാഴാഴ്ച കൂടുതല്‍ മാര്‍ച്ചുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends