ക്വാണ്ടാസ് വിമാന ടിക്കറ്റുകളില്‍ 30% വരെ പോയിന്റ് ഇളവ്; പുതിയ ഓഫര്‍ പ്രഖ്യാപിച്ചു

ക്വാണ്ടാസ് വിമാന ടിക്കറ്റുകളില്‍ 30% വരെ പോയിന്റ് ഇളവ്; പുതിയ ഓഫര്‍ പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് ഫ്രീക്വന്റ് ഫ്‌ലയര്‍ അംഗങ്ങള്‍ക്കായി ആഭ്യന്തര വിമാനയാത്രകളില്‍ പോയിന്റ് ഇളവുകള്‍ പ്രഖ്യാപിച്ചു. ക്ലാസിക് ഫ്‌ലൈറ്റ് റിവാര്‍ഡ് സീറ്റുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ പോയിന്റുകള്‍ ലാഭിക്കാം.

വെള്ളിയാഴ്ച ആരംഭിച്ച വില്‍പ്പനയില്‍ അടുത്ത മാസം മുതല്‍ 2027 സെപ്റ്റംബര്‍ വരെയുള്ള യാത്രകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി, മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 30 ശതമാനം വരെ ഇളവ് ലഭിക്കും. വേനല്‍ക്കാല അവധിക്കാലത്തും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും 20 ശതമാനം വരെ പോയിന്റ് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്രീക്വന്റ് ഫ്‌ലയര്‍ പദ്ധതിയിലെ അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് എണ്ണത്തില്‍ റിവാര്‍ഡ് സീറ്റുകള്‍ ബുക്ക് ചെയ്തതായി ക്വാണ്ടാസ് ലോയല്‍റ്റി ആന്‍ഡ് കസ്റ്റമര്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഗ്ലാന്‍സ് പറഞ്ഞു.

അംഗങ്ങള്‍ക്ക് ലഭിക്കുന്ന പോയിന്റുകളുടെ മൂല്യം വര്‍ധിപ്പിക്കാനും കുറഞ്ഞ പോയിന്റുകള്‍ ഉപയോഗിച്ച് ആഭ്യന്തര യാത്രകള്‍ നടത്താനും പുതിയ ഓഫര്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്വീന്‍സ്ലന്‍ഡിലേക്കുള്ള അവധിയാത്ര, ഹോബാര്‍ട്ടിലേക്കുള്ള ഹ്രസ്വയാത്ര, മറ്റ് സംസ്ഥാനങ്ങളിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

Other News in this category



4malayalees Recommends