സിഡ്നിയില്‍ കടുത്ത ചൂട്; താപനില 37 ഡിഗ്രിയിലെത്തും

സിഡ്നിയില്‍ കടുത്ത ചൂട്; താപനില 37 ഡിഗ്രിയിലെത്തും
ഓസ്ട്രേലിയയിലെ സിഡ്നിയിലും പരിസരപ്രദേശങ്ങളിലും കടുത്ത ചൂടിനെത്തുടര്‍ന്ന് സമ്പൂര്‍ണ അഗ്‌നിബാധാ നിരോധനം ഏര്‍പ്പെടുത്തി. സിഡ്നിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ തിങ്കളാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൂടും വരണ്ട കാലാവസ്ഥയും ഇടിമിന്നലിനുള്ള സാധ്യതയും മഴയുടെ കുറവും കാരണം മേഖലയില്‍ അതീവ അഗ്‌നിബാധാ സാധ്യത നിലനില്‍ക്കുന്നതായി ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൗണ്ട് ഡ്രൂയിറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ താപനില 37 ഡിഗ്രിയിലെത്തുമെന്നാണ് പ്രവചനം.

ന്യൂകാസിലിന് വടക്കുള്ള പ്രദേശങ്ങള്‍ മുതല്‍ വൊല്ലോംഗോങ് വരെയുള്ള മേഖലകളില്‍ താപനില 34 മുതല്‍ 36 ഡിഗ്രി വരെ ഉയരാനിടയുണ്ട്. ഉച്ചകഴിഞ്ഞ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിനൊപ്പം നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ള ശക്തമായ കാറ്റും വീശിയേക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായിരിക്കും തിങ്കളാഴ്ചയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ആംഗസ് ഹൈന്‍സ് പറഞ്ഞു. ഒക്ടോബറിലെ ഈ കാലയളവില്‍ സിഡ്നിയില്‍ സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാള്‍ 10 മുതല്‍ 11 ഡിഗ്രി വരെ കൂടുതലായിരിക്കും ചൂടെന്നും അദ്ദേഹം വ്യക്തമാക്കി.

താപനില 37 ഡിഗ്രിയിലെത്തിയാല്‍ ഫെബ്രുവരിക്ക് ശേഷമുള്ള സിഡ്നിയിലെ ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറും.

Other News in this category



4malayalees Recommends