ജര്‍മനിയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു , അഞ്ചു പേര്‍ക്ക് പരുക്ക് ; കെട്ടിടത്തിന് തീ വച്ചതെന്ന സംശയത്തില്‍ റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍

ജര്‍മനിയില്‍ ഫ്‌ളാറ്റിന് തീപിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു , അഞ്ചു പേര്‍ക്ക് പരുക്ക് ; കെട്ടിടത്തിന് തീ വച്ചതെന്ന സംശയത്തില്‍ റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍

ജര്‍മ്മനിയില്‍ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുന്‍പാണ് നോവ ജര്‍മ്മനിക്ക് പോയത്. സിവിന്‍ ജോണിക്ക് 26 വയസാണ്. ഒരു മാസം മുന്‍പാണ് പഠനത്തിനായി ജര്‍മനിയിലേക്ക് പോയത്. ഒരു സഹോദരന്‍ ജര്‍മ്മനിയില്‍ ഉണ്ട്. അമ്മ നേരത്തെ മരണപ്പെട്ടു.

നോവ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ഫ്‌ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു റൊമാനിയന്‍ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


Other News in this category



4malayalees Recommends