ട്രംപിന്റെ നയങ്ങള്‍ക്കു തിരിച്ചടിയാകുന്നു; ലാസ് വെഗാസിലേക്കുള്ള കനേഡിയന്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവ് ; ഇടക്കാല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു

ട്രംപിന്റെ നയങ്ങള്‍ക്കു തിരിച്ചടിയാകുന്നു; ലാസ് വെഗാസിലേക്കുള്ള കനേഡിയന്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവ് ; ഇടക്കാല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാനഡയ്ക്കെതിരായ വ്യാപാരനയങ്ങളും ഭീഷണികളും ലാസ് വെഗാസിലെ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലും വിഷയം പ്രധാന ചര്‍ച്ചയാകുന്നു.

അമേരിക്കന്‍ സംസ്ഥാനമായ നെവാഡയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര വിനോദസഞ്ചാര സ്രോതസ്സാണ് കാനഡ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതും ട്രംപിന്റെ വ്യാപാരയുദ്ധവുമാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഇടിവിന് കാരണമെന്ന് നെവാഡയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു. ലാസ് വെഗാസിലെ ടൂറിസം പ്രതിസന്ധിക്ക് ട്രംപിന്റെ നയങ്ങളാണ് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏകദേശം 60,000 കാസിനോ, ഹോസ്പിറ്റാലിറ്റി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ശക്തമായ തൊഴിലാളി സംഘടനയായ കുലിനറി വര്‍ക്കേഴ്‌സ് യൂണിയന്‍ ലോക്കല്‍ 226-ഉം ഡെമോക്രാറ്റുകള്‍ക്കൊപ്പം രംഗത്തുണ്ട്. വിനോദസഞ്ചാര മേഖലയിലെ ഇടിവിന് റിപ്പബ്ലിക്കന്‍ നേതാക്കളും ഉത്തരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം.

കാനഡയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ലാസ് വെഗാസിന്റെ പ്രധാന ഉപഭോക്താക്കളെന്നും ട്രംപിന്റെ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് അവിടത്തെ തൊഴിലാളികളും കുടുംബങ്ങളുമാണെന്നും യൂണിയന്‍ പ്രസിഡന്റ് ഡയാന വാലസ് പറഞ്ഞു



Other News in this category



4malayalees Recommends