ഓസ്ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് 4.7%; കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്ക

ഓസ്ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് 4.7%; കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്ക
ഓസ്ട്രേലിയയില്‍ സെപ്റ്റംബറിലും തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി തുടര്‍ന്നു. ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക് നേരത്തെയുള്ള കണക്കില്‍നിന്ന് ഉയര്‍ത്തി പരിഷ്‌കരിച്ചതോടെയാണ് സെപ്റ്റംബറിലെ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. കോവിഡ് മഹാമാരിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മാസം രാജ്യത്ത് ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ 39,300 പേരുടെ കുറവുണ്ടായി. ഔദ്യോഗികമായി തൊഴിലില്ലാത്തവരുടെ എണ്ണം 8,900 വര്‍ധിക്കുകയും ചെയ്തു. തൊഴില്‍ ചെയ്യുന്നവരോ സജീവമായി ജോലി അന്വേഷിക്കുന്നവരോ ആയ ജനങ്ങളുടെ അനുപാതം വ്യക്തമാക്കുന്ന തൊഴില്‍പങ്കാളിത്ത നിരക്ക് ഓഗസ്റ്റിലെ 67 ശതമാനത്തില്‍നിന്ന് 66.8 ശതമാനമായി താഴ്ന്നു.

സെപ്റ്റംബര്‍ പാദത്തിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 4.63 ശതമാനമാണ്. ഈ വര്‍ഷം ഡിസംബര്‍ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനമായിരിക്കുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രവചനത്തേക്കാള്‍ കൂടുതലാണിത്. തൊഴില്‍വിപണിയിലെ ഈ സാഹചര്യം പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends