ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11, 12 തീയതികളില്‍ കാനഡ സന്ദര്‍ശിക്കും

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11, 12 തീയതികളില്‍ കാനഡ സന്ദര്‍ശിക്കും
ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11, 12 തീയതികളില്‍ കാനഡ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി കാനഡയിലേക്ക് തിരിക്കുന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വെള്ളിയാഴ്ച ഔദ്യോഗികമായി അറിയിച്ചു.

കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സന്ദര്‍ശനം. വ്യാഴാഴ്ച കാല്‍ഗറിയിലെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ വെച്ചാണ് മോദിയുടെ സന്ദര്‍ശന വിവരം മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചത്. വ്യാപാരം, ഊര്‍ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങളെ തുടര്‍ന്ന് വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാന്‍ കാനഡ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഈ വര്‍ഷാവസാനത്തോടെ ഒരു വ്യാപാര കരാറില്‍ എത്താന്‍ ലക്ഷ്യമിടുന്നു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Other News in this category



4malayalees Recommends