സ്‌കൂളില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ആക്രമണം ; പ്രതിയായ 16 കാരന് തോക്ക് ജന്മദിന സമ്മാനമായി വാങ്ങി നല്‍കിയത് അമ്മ

സ്‌കൂളില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ആക്രമണം ; പ്രതിയായ 16 കാരന് തോക്ക് ജന്മദിന സമ്മാനമായി വാങ്ങി നല്‍കിയത് അമ്മ
അമേരിക്കയിലെ ഒറിഗോണ്‍ സ്‌കൂളില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ കൂട്ടവെടിവയ്പ്പിന് പിന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ 16 വയസ്സുകാരനായ ഗ്രിഫിന്‍ ജെ. ജോണിന് ജന്മദിന സമ്മാനമായി അമ്മ നിയമപരമായി വാങ്ങി നല്‍കിയ തോക്കാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിനോദ ആവശ്യങ്ങള്‍ക്കായി ഓഗസ്റ്റിലാണ് 'മാവെറിക് 88' ഷോട്ട്ഗണ്‍ അമ്മ ഷൗണ്ടായ് നിക്കേഴ്‌സണ്‍ മകന് നല്‍കിയതെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒറിഗോണിലെ ബെന്‍ഡിലുള്ള സില്‍വര്‍ റെയില്‍ എലിമെന്ററി സ്‌കൂളിലാണ് ആക്രമണം നടന്നത്. മുന്‍പ് ഈ സ്‌കൂളില്‍ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥിയായി പഠിച്ചിരുന്നയാളാണ് പ്രതി.

സ്‌കൂളിന് പുറത്തെത്തിയ പ്രതി ആദ്യം അതുവഴി കടന്നുപോയ പിക്കപ്പ് ട്രക്കിന് നേരെ വെടിയുതിര്‍ത്തു. ഭയന്നുപോയ ഡ്രൈവര്‍ ഉടന്‍ തന്നെ പോലീസില്‍ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് സ്‌കൂളിന്റെ പൂട്ടിയ ഗ്ലാസ് വാതിലുകള്‍ തോക്ക് ഉപയോഗിച്ച് തകര്‍ത്ത് അക്രമി അകത്തുകയറി. കെട്ടിടത്തിലേക്ക് പ്രവേശിച്ചയുടന്‍ ഇടതുവശത്തുള്ള ആദ്യത്തെ ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഒമ്പത് പേര്‍ മാത്രമുണ്ടായിരുന്ന ഈ മുറിയില്‍ വെച്ചാണ് നാല് പേര്‍ കൊല്ലപ്പെട്ടതും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും.

ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 25 വയസ്സുകാരിയായ മേഗന്‍ ലാംബര്‍ട്ട് എന്ന അധ്യാപികയും, വെറും അഞ്ച് വയസ്സ് മാത്രം പ്രായമുള്ള റോം സമ്മര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. എട്ട്, പതിനൊന്ന് വയസ്സുള്ള മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുമാണ് കൊല്ലപ്പെട്ട മറ്റ് കുട്ടികള്‍. ഇവര്‍ക്ക് പുറമെ, ഏഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയും 54 വയസ്സുള്ള മറ്റൊരു അധ്യാപികയും പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നുണ്ട്.


Other News in this category



4malayalees Recommends