ഇറാന്‍ ഉടന്‍ ആക്രമിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ മനോഹരമായ കരാറിലെത്താം ; വീണ്ടും ഭീഷണിയുമായി ട്രംപ്

ഇറാന്‍ ഉടന്‍ ആക്രമിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ മനോഹരമായ കരാറിലെത്താം ; വീണ്ടും ഭീഷണിയുമായി ട്രംപ്
ഇറാനെതിരെ വീണ്ടും ആക്രമണത്തിന് യുഎസ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഭീഷണി ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഞായറാഴ്ച തന്നെ ഇറാന് നേരെ ആക്രമണം നടത്താമെന്നും അല്ലെങ്കില്‍ മനോഹരമായ കരാറിലെത്തിയേക്കാമെന്നും ട്രംപ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഞാന്‍ അത് ചെയ്യാന്‍ പോകുകയാണോ ഇല്ലയോ എന്ന് നിങ്ങളോട് പറയുമെന്ന് നിങ്ങള്‍ ശരിയ്ക്കും കരുതുന്നുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസുമായി ഒരു കരാറിലെത്തുന്നതിലൂടെ ഇറാന് തുടര്‍ സൈനിക നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു.അവര്‍ക്ക് ഒരു കരാറിലെത്താന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്‌നമെന്തെന്നാല്‍ അവര്‍ ആ കരാര്‍ പാലിക്കുമോ എന്നതാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends