ട്രംപിന്റെ പുതിയ നീക്കം; തിരിച്ചടിയാവുക ഇന്ത്യാക്കാര്‍ക്ക്; എച്ച്-1ബി വിസ കാലാവധി നീട്ടുന്നവര്‍ക്ക് വെല്ലുവിളി

ട്രംപിന്റെ പുതിയ നീക്കം; തിരിച്ചടിയാവുക ഇന്ത്യാക്കാര്‍ക്ക്; എച്ച്-1ബി വിസ കാലാവധി നീട്ടുന്നവര്‍ക്ക് വെല്ലുവിളി
അമേരിക്കയില്‍ എച്ച്-1ബി വിസ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട 'ഡെഫറന്‍സ് നയം' അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. നിലവിലെ നയമനുസരിച്ച്, ഒരു ജീവനക്കാരന്റെ വിസ മുന്‍പ് നല്‍കിയ അനുമതി മുന്‍നിര്‍ത്തി എളുപ്പത്തില്‍ നീട്ടി നല്‍കുന്നതാണ് പതിവ്. വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകള്‍ വീണ്ടും സമഗ്രമായി പരിശോധിക്കാനാണ് നീക്കം. ഗ്രീന്‍ കാര്‍ഡിനായി ദീര്‍ഘകാലമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി ജീവനക്കാരെയും മറ്റ് പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കം.

നിലവില്‍, ഒരേ തൊഴിലുടമയുടെ കീഴില്‍ തുടരുന്ന ജീവനക്കാരുടെ വിസ പുതുക്കാനുള്ള അപേക്ഷകളില്‍ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇളവുകള്‍ നല്‍കാറുണ്ട്. ഇനി മുതല്‍ തൊഴിലിന്റെ സ്വഭാവം, വേതനം, കമ്പനിയുമായുള്ള ബന്ധം എന്നിവയെല്ലാം വീണ്ടും തെളിയിക്കേണ്ടി വരും. ഇത് വിസ പുതുക്കാനുള്ള നടപടികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. എച്ച്-1ബി വിസയില്‍ യു.എസിലുള്ളവരില്‍ 70 ശതമാനത്തോളവും ഇന്ത്യക്കാരായതിനാല്‍ ഈ നീക്കം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

ഗ്രീന്‍ കാര്‍ഡ് ലഭിക്കുക പ്രയാസകരമായതിനാല്‍ പതിറ്റാണ്ടുകളായി മൂന്ന് വര്‍ഷം കൂടുമ്പോള്‍ വിസ നീട്ടിവാങ്ങി യു.എസില്‍ തുടരുകയാണ് പ്രവാസികള്‍ ചെയ്യുന്നത്. വിസ പുതുക്കല്‍ വൈകുന്നതും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്നതും മൂലം തൊഴില്‍ അനുമതി നിലയ്ക്കുന്ന സാഹചര്യം വരെയുണ്ടായേക്കാമെന്നാണ് പ്രവാസികള്‍ ഭയക്കുന്നത്. ഇതോടൊപ്പം എച്ച്-1ബി വിസക്കാരുടെ പങ്കാളികള്‍ക്കുള്ള തൊഴില്‍ അനുമതിയെയും ഇത് ബാധിച്ചേക്കാം. സാങ്കേതികമായി ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഈ പ്രക്രിയയിലുണ്ടാകുന്ന അനിശ്ചിതത്വവും ചെലവുകളും കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ തിരിച്ചടിയാകും.

Other News in this category



4malayalees Recommends