താന്‍ കാണാന്‍ വളരെ മോശമാണ്, ശരീരം ശ്രദ്ധിക്കൂ' ; ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ്

താന്‍ കാണാന്‍ വളരെ മോശമാണ്, ശരീരം ശ്രദ്ധിക്കൂ' ; ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി അധിക്ഷേപിച്ച് ട്രംപ്
ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ വ്യക്തിപരമായി അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകന്റെ ശരീരപ്രകൃതിയെ പരിഹസിച്ച ട്രംപ്, സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉപദേശിച്ചു. വ്യാഴാഴ്ച നടന്ന മാധ്യമങ്ങളുമായുള്ള സംവാദത്തിനിടെയായിരുന്നു സംഭവം.

കന്‍സാസ്, അയോവ എന്നിവിടങ്ങളില്‍ നടത്താനിരുന്ന പ്രചാരണ പരിപാടികളില്‍നിന്ന് ട്രംപ് പിന്മാറിയതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതാണോ യാത്ര ഒഴിവാക്കാന്‍ കാരണമെന്നായിരുന്നു ചോദ്യം.

ചോദ്യം കേട്ടയുടന്‍ ട്രംപ് പ്രകോപിതനായി. 'അത്തരമൊരു ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. നിങ്ങള്‍ക്ക് സുഖമില്ലേ?' എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകന്‍ റോയിട്ടേഴ്സില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയതോടെ വാര്‍ത്താ ഏജന്‍സിക്കെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്റെ ശരീരപ്രകൃതിയെ പരിഹസിച്ച ട്രംപ്, 'ഇയാളെ നോക്കൂ, ഇയാള്‍ക്ക് ഒട്ടും ശാരീരികക്ഷമതയില്ല' എന്നു പറഞ്ഞു. താന്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് മാത്രമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കിയെങ്കിലും പരിഹാസം തുടര്‍ന്നു.

തന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണെന്ന് ട്രംപ് അവകാശപ്പെട്ടു. 'കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ എന്നെത്തന്നെ നിരീക്ഷിക്കുന്നുണ്ട്. എനിക്ക് പൂര്‍ണ ആരോഗ്യമാണ്' എന്നായിരുന്നു പ്രതികരണം. പിന്നാലെ മാധ്യമപ്രവര്‍ത്തകനോട് ശരീരം ശ്രദ്ധിക്കണമെന്നും താന്‍ കാണാന്‍ വളരെ മോശമാണെന്നും പറഞ്ഞ് വീണ്ടും അധിക്ഷേപിച്ചു.

Other News in this category



4malayalees Recommends