അമേരിക്കയില്‍ കൊല്ലപ്പെട്ട സൈനികരെ കൂട്ടത്തോടെ സംസ്‌കരിക്കാനുള്ള സൈനിക പരിശീലനം വീണ്ടും ആരംഭിച്ചു; കൊറിയന്‍ യുദ്ധത്തിനുശേഷം ആദ്യം

അമേരിക്കയില്‍ കൊല്ലപ്പെട്ട സൈനികരെ കൂട്ടത്തോടെ സംസ്‌കരിക്കാനുള്ള സൈനിക പരിശീലനം വീണ്ടും ആരംഭിച്ചു; കൊറിയന്‍ യുദ്ധത്തിനുശേഷം ആദ്യം
ഇറാനുമായുള്ള യുദ്ധം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതകള്‍ക്കിടെ വന്‍തോതിലുള്ള സൈനിക മരണങ്ങള്‍ സംഭവിച്ചാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പരിശീലനവുമായി അമേരിക്കന്‍ സൈന്യം. 1950-53 കാലഘട്ടത്തിലെ കൊറിയന്‍ യുദ്ധത്തിനുശേഷം ആദ്യമായാണ് അമേരിക്കന്‍ സൈന്യം ഇത്തരത്തില്‍ വിപുലമായ താല്‍ക്കാലിക കൂട്ടശവസംസ്‌കാര പരിശീലനം നടത്തുന്നത്.നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ നടന്ന 'ഓപ്പറേഷന്‍ ഡ്രാഗണ്‍ കവനന്റ് ഫേസ് 2' എന്ന പരിശീലനത്തില്‍ 3-ാം കോര്‍പ്‌സ് സസ്റ്റെയ്ന്‍മെന്റ് കമാന്‍ഡിലെയും 20-ാം എന്‍ജിനീയര്‍ ബ്രിഗേഡിലെയും സൈനികര്‍ പങ്കെടുത്തു. ബുള്‍ഡോസറുകള്‍, എക്‌സ്‌കവേറ്ററുകള്‍ തുടങ്ങിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് താല്‍ക്കാലിക ശവസംസ്‌കാര കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിശീലനം നല്‍കിയത്.

ഒരു താല്‍ക്കാലിക സംസ്‌കാര കേന്ദ്രത്തില്‍ അഞ്ച് കുഴികളിലായി 100 മൃതദേഹങ്ങള്‍ വരെ സംസ്‌കരിക്കാനുള്ള സൗകര്യമുണ്ടാകും. എട്ട് ബുള്‍ഡോസറുകളും നാല് സൈനിക എക്‌സ്‌കവേറ്ററുകളും ഉപയോഗിച്ച് 24 മണിക്കൂറിനുള്ളില്‍ 2,400 സൈനികരുടെ മൃതദേഹങ്ങള്‍ താല്‍ക്കാലികമായി സംസ്‌കരിക്കാന്‍ കഴിയുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.

മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനും യുദ്ധം അവസാനിച്ചശേഷം അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാനും കഴിയുന്ന വിധത്തില്‍ സംരക്ഷിക്കുന്നതിനും പരിശീലനത്തില്‍ പ്രാധാന്യം നല്‍കി.

ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ സൈനികര്‍ക്ക് വലിയ തോതില്‍ ജീവഹാനി സംഭവിക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ച ആശങ്കകളും ഈ പരിശീലനത്തിന് പശ്ചാത്തലമാകുന്നുണ്ട്. എന്നാല്‍, ഇറാനെതിരായ ആക്രമണത്തിനുള്ള അന്തിമ തീരുമാനമാണ് ഈ പരിശീലനമെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല.

Other News in this category



4malayalees Recommends