കോട്ടയത്ത് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടം; ജീവനൊടുക്കാനുള്ള ശ്രമമെന്ന് പോലീസ്

കോട്ടയത്ത് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടം; ജീവനൊടുക്കാനുള്ള ശ്രമമെന്ന് പോലീസ്
കോട്ടയം മുണ്ടക്കയം ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് പോലീസ്. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണ് അമിതവേഗത്തില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂട്ടിക്കല്‍ തേന്‍പുഴ സ്വദേശി ഷാലോമിനെതിരെ മുണ്ടക്കയം പോലീസ് വധശ്രമത്തിന് കേസെടുത്തു.

ഞായറാഴ്ച്ച രാവിലെ 8.15 ഓടെയായിരുന്നു ചോറ്റി ജംഗ്ഷനില്‍ അപകടം. അഞ്ച് കാറുകളും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വഴിയാത്രക്കാര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. എട്ട് പേരെ ഇരുപത്തിയാറാം മൈലിലെ മേരീ ക്യൂന്‍സ് മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ ഷാലോം ഓടിച്ച ബെലേനോ ആദ്യം മരത്തില്‍ ഇടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഇത് നടക്കാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് ഷാലോമിന്റെ മൊഴി. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഷാലോം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends