ജയിലില്‍ ചാടിയതിന് കാരണമുണ്ട് !! തേനി ജയിലില്‍ ഭക്ഷണത്തില്‍ പുഴുക്കളെന്ന് ആരോപണം; വീഡിയോ പുറത്തുവിട്ട് തടവുകാരന്‍, ആരോപണം നിഷേധിച്ച് പൊലീസ്

ജയിലില്‍ ചാടിയതിന് കാരണമുണ്ട് !! തേനി ജയിലില്‍ ഭക്ഷണത്തില്‍ പുഴുക്കളെന്ന് ആരോപണം; വീഡിയോ പുറത്തുവിട്ട് തടവുകാരന്‍, ആരോപണം നിഷേധിച്ച് പൊലീസ്
തേനി സബ് ജയിലിലെ ഭക്ഷണത്തില്‍ പുഴുക്കളുണ്ടെന്ന ആരോപണവുമായി തടവുകാരന്‍ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജയിലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ചോദ്യം ചെയ്താണ് തടവുകാരന്‍ വീഡിയോ ചിത്രീകരിച്ചത്.

വിലകുറഞ്ഞ ഭക്ഷണമാണ് തടവുകാര്‍ക്ക് നല്‍കുന്നതെന്നും ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും മീനാക്ഷി സുന്ദരം ആരോപിച്ചു. പരാതികള്‍ ഉന്നയിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും സന്ദര്‍ശകരെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. ജയിലിനുള്ളിലെ ദുരനുഭവങ്ങള്‍ ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തടവുകാരുടെ കൂട്ടായ തീരുമാനപ്രകാരം പുറത്തുകടന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു.

അതേസമയം, ജയിലില്‍നിന്ന് 21 പേര്‍ രക്ഷപ്പെട്ടെന്ന തടവുകാരന്റെ വാദം പൊലീസ് തള്ളി. ഔദ്യോഗിക കണക്കുപ്രകാരം 17 തടവുകാരാണ് രക്ഷപ്പെട്ടത്. ജയിലിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് തടവുകാരന്‍ നേരത്തെ പരാതിപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദക്ഷിണമേഖല ഐജി വിജയേന്ദ്ര ബിദാരി വ്യക്തമാക്കി.

തടവുകാരെ പിടികൂടിയശേഷം മര്‍ദിച്ചെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപിച്ച് മീനാക്ഷി സുന്ദരത്തിന്റെ മാതാവ് അരുമുഗത്തമ്മാള്‍ നീതിന്യായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ജയിലിനുള്ളിലെ സാഹചര്യങ്ങളും തടവുകാരുടെ പരാതികളും സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Other News in this category



4malayalees Recommends