ഇറാനിലെ ഖെഷം ദ്വീപില്‍ രഹസ്യ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം

ഇറാനിലെ ഖെഷം ദ്വീപില്‍ രഹസ്യ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം
ഇറാനില്‍ വീണ്ടും ഖെഷം ദ്വീപില്‍ രഹസ്യ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. ഹോര്‍മുസില്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ ഉണ്ടായേക്കാവുന്ന മിസൈലാക്രമണത്തെ തടുക്കാന്‍ പ്രതിരോധമെന്ന നിലയിലാണ് ആക്രമണമെന്ന് യുഎസ് സൈന്യം. തന്ത്രപ്രധാന ഖെഷം ദ്വീപില്‍ അഞ്ചു സ്‌ഫോടനങ്ങളുണ്ടായെന്ന് ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇറാന്‍ തിരിച്ചടിച്ചതായി റിപ്പോര്‍ട്ടുകളില്ല.

പൂര്‍ണതോതില്‍ ഏറ്റുമുട്ടലിലേക്ക് പോകാതെ നിയന്ത്രിത രൂപത്തിലാണ് യുഎസ് ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ ക്രൂഡോയില്‍ വില വീണ്ടും ഉയര്‍ന്നു.

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് അമേരിക്കന്‍ ഡ്രോണുകള്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ നിര്‍ണായക നീക്കം.

Other News in this category



4malayalees Recommends