വിവാഹത്തിന് ക്ഷണിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല, അപരിചിതരെ ക്ഷണിച്ച് 24 കാരന്‍ ; എത്തിയത് പതിനായിരങ്ങള്‍

വിവാഹത്തിന് ക്ഷണിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല, അപരിചിതരെ ക്ഷണിച്ച് 24 കാരന്‍ ; എത്തിയത് പതിനായിരങ്ങള്‍

വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിക്കുന്ന പതിവില്‍നിന്ന് വ്യത്യസ്തമായി അപരിചിതരെയും വിവാഹത്തിന് ക്ഷണിച്ച് ചൈനീസ് യുവാവ്. യുവാവിന്റെ വേറിട്ട തീരുമാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

വിവാഹച്ചടങ്ങില്‍ കൂടുതല്‍ ആളുകളുടെ സാന്നിധ്യം ഉറപ്പാക്കാനും സന്തോഷം പങ്കിടാനുമാണ് യുവാവ് അപരിചിതര്‍ക്ക് ക്ഷണം നല്‍കിയത്. ക്ഷണം സ്വീകരിച്ച് എത്തിയ ചിലര്‍ വിവാഹത്തില്‍ പങ്കുചേരുകയും വധൂവരന്മാര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് യുവാവിന്റെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

വിവാഹം എന്നത് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം ആഘോഷമല്ലെന്നും സന്തോഷം കൂടുതല്‍ ആളുകളുമായി പങ്കിടാനുള്ള അവസരമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, അപരിചിതരെ വിവാഹത്തിന് ക്ഷണിക്കുന്നതിലെ സുരക്ഷാ വശങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഷാവോടോങ് സ്വദേശിയായ 24കാന്റെ വിവാഹമാണ് വൈറലായത്.

ഒറ്റപ്പെട്ടുപോയ സങ്കടം പങ്കുവച്ച 24 കാരന്റെ സങ്കടം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ അവനെ ചേര്‍ച്ചുപിടിക്കാനെത്തിയത് പതിനായിരങ്ങളാണ്.

മൂന്നാം വയസിലാണ് യുവാവിന് അച്ഛനെ നഷ്ടമായത്. അമ്മ മറ്റൊരു വിവാഹം കഴിച്ചതോടെ മുത്തശ്ശിയാണ് വളര്‍ത്തിയത്. ഏഴാം വയസ്സില്‍ മുത്തശ്ശി മരിച്ചതോടെ ജ്യേഷ്ഠനൊപ്പം ഏറെ കഷ്ടപ്പെട്ടാണ് യുവാവ് വളര്‍ന്നത്. കഷ്ടപാടുകള്‍ കൂടിയതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നിര്‍മ്മാണ മേഖലയിലടക്കം ജോലി ചെയ്തു.ഒക്ടോബര്‍ 31 നായിരുന്നു ഷു ചെങ്‌ഹോങിന്റെ വിവാഹം. സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു ഏതായാലും കല്യാണം. 30 പേരെ പ്രതീക്ഷിച്ച വരനെ ഞെട്ടിച്ചാണ് പതിനായിരങ്ങളെത്തിയത്.

സൗജന്യമായി പാചകം ചെയ്യാനും വിവാഹ ഒരുക്കങ്ങള്‍ നടത്താനും ആളുകള്‍ തമ്മില്‍ മത്സരിക്കുകയായിരുന്നു. വിവാഹം മറ്റൊരു പൊതു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു.


Other News in this category



4malayalees Recommends