ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്‌മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്; വിര്‍ജീനിയയില്‍ തകര്‍പ്പന്‍ വിജയം

ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്‌മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്; വിര്‍ജീനിയയില്‍ തകര്‍പ്പന്‍ വിജയം
ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്‌മണ്യം യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2026-ലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയം നേടിയത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവ് ബെക്ക്വിത്തിനെ പരാജയപ്പെടുത്തിയാണ് 40കാരനായ സുഹാസ് രണ്ടാം തവണയും കോണ്‍ഗ്രസിലെത്തുന്നത്. സുഹാസിന് 61.5 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരാളിക്ക് 36.4 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വൈറ്റ് ഹൗസില്‍ സാങ്കേതിക നയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള സുഹാസ്, 2019-ല്‍ വിര്‍ജീനിയ നിയമസഭയിലൂടെയാണ് രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് സംസ്ഥാന സെനറ്റിലും പ്രവര്‍ത്തിച്ചു. 2024-ലാണ് ആദ്യമായി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Other News in this category



4malayalees Recommends